ആറ്റുകാൽ അമ്മ
₹450.00 ₹405.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹450.00 ₹405.00
10% off
Out of stock
ആരാധന, ഐതിഹ്യം, ചരിത്രം
ലക്ഷ്‌മി രാജീവ്
കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ ക്ഷേത്രങ്ങളിൽ ഒന്നായ ആറ്റുകാലിനെക്കുറിച്ചു ഗംഭീരമായി റിസർച്ച് ചെയ്തു, നിരവധി വിവരങ്ങൾ അടങ്ങിയ, മികവുറ്റ രീതിയിൽ എഴുതിയ പുസ്തകം. ലക്ഷക്കണക്കിനു സ്ത്രീകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല നടക്കുന്ന സ്ഥലമാണ് ആറ്റുകാൽ ക്ഷേത്രം. അതിന്റെ കെട്ടുപിണഞ്ഞ ചരിത്രം വലിയ ഉൾക്കാഴ്ചയോടെ, എഴുതിയിരിക്കുന്നു. കേരളീയ ക്ഷേത്രചരിത്രത്തിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട പുസ്തകം.
– ശശി തരൂർ
ദേവിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ വഴിപാട്
– എം. ഭാസ്കരൻ നായർ
ആറ്റുകാൽ ഭഗവതി ക്ഷേതം സെകട്ടറി (2015)
തെക്കൻ കേരളത്തിലെ ഏറ്റവുമധികം ഭക്തരുള്ള ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെയും അവിടത്തെ വാർഷികാചാരമായ ആറ്റുകാൽ പൊങ്കാലയുടെയും സാമൂഹ്യവും സാംസ്കാരികവുമായ ചരിത്രം, ഒരു ഗവേഷകയുടെ ജിജ്ഞാസയോടെ, ഒപ്പം ഒരു സ്ത്രീവാദിയുടെ ഉൾക്കാഴ്ച കളോടെ, ആഖ്യാനം ചെയ്യുന്ന ഗ്രന്ഥമാണിത്. അമ്മയുടെ ഭക്തയും കവിയുമായ ലക്ഷ്മി രാജീവ്, സ്ത്രീമനസ്സും മതപരമായ ആദി രൂപങ്ങളും സ്ത്രീശാക്തീകരണക്ഷമമായ ചടങ്ങുകളും തമ്മിലുള്ള ബന്ധം ആകർഷകമായ ശൈലിയിൽ ഇവിടെ അവതരിപ്പിക്കുന്നു. ചിത്രങ്ങളുടെ സാന്നിധ്യം പുസ്തകത്തിന് കൂടുതൽ മിഴിവേകുന്നു.
-സച്ചിദാനന്ദൻ
കവി, നിരൂപകൻ
തികഞ്ഞ അർപ്പണത്തോടെ ചെയ്തിരിക്കുന്ന ഈ പുസ്തകം അമ്മയുടെ യശസ്സും കീർത്തിയും ലോകമെമ്പാടും എത്തിക്കുമെന്ന് ഉറപ്പാണ്. -ജ്യോതിഷ് കുമാർ
ആറ്റുകാൽ ഭഗവതി ക്ഷേത്രം സെക്രട്ടറി (2011-2014)
തന്റെ ഇഷ്ടദേവതയായ ആറ്റുകാൽ അമ്മയോടുള്ള ഭക്തിസൂചകമായി എഴുതപ്പെട്ട ഈ കൃതി സങ്കീർണമായ ചടങ്ങുകളെയും അവയുടെ പ്രാധാന്യത്തെയും വിശദീകരിക്കുന്നു. അതോടൊപ്പംതന്നെ ലക്ഷക്കണക്കിന് സ്ത്രീകൾക്കു ദേവിയിൽ അലിഞ്ഞു ചേരുമ്പോൾ അനുഭവവേദ്യമായ ദേവിയെന്ന അതീത അവസ്ഥയെ വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
-എ. ജെ. തോമസ്,
എഡിറ്റർ, കേന്ദ്ര സാഹിത്യ അക്കാദമി
വിവര്‍ത്തനം: സിതാര എസ്, ശ്രീജിത്ത് വി.ടി. നന്ദകുമാര്‍, വി.കെ. സഞ്ജു, ശ്രീകാന്ത് വേളിക്കാട്ട്