Description
മലയാള ചെറുകഥയെ കാല്പനികതയുടെയും മാനുഷികമൂല്യങ്ങളുടെയും ഉത്തുംഗശൃംഗങ്ങളിലേക്ക് ആനയിച്ച ടി. പത്മനാഭന്റെ കഥാപ്രപഞ്ചത്തെ സമഗ്രവും സൂക്ഷ്മവുമായി വിലയിരുത്തുന്ന ഉജ്ജ്വലമായ നിരൂപണകൃതി. ഏകാകിത്വത്തിന്റെ കനല്‍പ്പാതകളിലൂടെ സഞ്ചരിക്കുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും നറുനിലാവ് പരത്തുന്ന ഒരു കഥാലോകത്തെയാണ് ഈ കൃതി പിന്തുടരുന്നത്. സാമ്പ്രദായിക വിമര്‍ശനസിദ്ധാന്തങ്ങളുടെ ചട്ടക്കൂടുകളില്‍ തളച്ചിടാതെ, അനുഭൂതിസാന്ദ്രമായ വായനയിലൂടെ ഒരു മഹാരഥന്റെ കഥകളുടെ ആന്തരികസൗന്ദര്യത്തിലേക്കും വിചാരലോകത്തിലേക്കും നടത്തുന്ന ഹൃദയസ്പര്‍ശിയായ ഒരന്വേഷണം.
ടി. പത്മനാഭന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന കഥാജീവിതത്തെയും മലയാള ചെറുകഥയുടെ സൗന്ദര്യശാസ്ത്രത്തെയും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ കൃതി, പത്മനാഭന്റെ കഥകളെ സ്‌നേഹിക്കുന്നവര്‍ക്കും ‘ചെറുകഥ’ എന്ന സാഹിത്യരൂപത്തിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ വിലപ്പെട്ട വായനയാണ്.
ടി. പത്മനാഭന്റെ കഥാലോകത്തെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നിരൂപണഗ്രന്ഥത്തിന്റെ മാതൃഭൂമിപ്പതിപ്പ്





