Mathrubhumi Books

Availability: In Stock

അരികില്‍ പാര്‍ക്കുന്ന മനുഷ്യര്‍

180.00 144.00 20% off

Author: Thaha Madayi Category: Language:   MALAYALAM
ISBN: ISBN 13: 9789376889617 Edition: 1 Publisher: Mathrubhumi
Specifications
Pages: 118
The Author

Description

സര്‍ക്കസിനൊപ്പം സഞ്ചരിച്ച് ഇന്ത്യയെന്ന യാഥാര്‍ത്ഥ്യത്തെ തൊട്ടറിഞ്ഞ തവളച്ചാട്ടം കലാകാരന്‍ പപ്പു, തെയ്യം കലാകാരനും അവര്‍ണ്ണ പൂജാരിയുമായ കുമാരന്‍, സമാന്തര സിനിമകള്‍ക്കുവേണ്ടി ജീവിതം മാറ്റിവെച്ച അമ്മത്, അതിജീവനത്തിന്റെ പര്യായമായ ഒരു കോളനിയുടെയും അവിടുത്തെ ലൈബ്രറിയുടെയും പേരായിമാറിയ പഞ്ചമി, ഉയരത്തില്‍നിന്നുള്ള കാഴ്ചയിലൂടെ മനുഷ്യജീവിതത്തെ ആഴത്തിലറിഞ്ഞ തെങ്ങുകയറ്റത്തൊഴിലാളി കുഞ്ഞിരാമന്‍, കേരളത്തിന്റെ ഓരോ കാലമാറ്റത്തിലൂടെയും തന്റെ കത്രികയും ചീര്‍പ്പുമായി കടന്നുപോയ തമിഴുനാട്ടുകാരനായ ബാര്‍ബര്‍ മതിയഴകന്‍… സര്‍വ്വസാധാരണമെന്ന് പുറമേ തോന്നിക്കുന്ന ചില അസാധാരണ മനുഷ്യരിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള അനുഭവസഞ്ചാരങ്ങള്‍. ഒപ്പം, മലയാള സാഹിത്യത്തില്‍ പുതുയുഗത്തെ വിളംബരം ചെയ്ത എക്കാലത്തെയും മികച്ച നോവലിന്റെ ഭൂമികയായ ഖസാക്കായി രൂപംമാറിയ തസറാക്കിലേക്കും, സ്‌നേഹത്തിന്റെയും കരുത്തിന്റെയും പര്യായമായ ഒറോത എന്ന അവിസ്മരണീയ കഥാപാത്രം ഉയിര്‍ക്കൊണ്ട കുടിയേറ്റഭൂമിയായി കാക്കനാടന്‍ ഭാവനചെയ്ത ചെമ്പേരി എന്ന ഗ്രാമത്തിലേക്കും കേരളത്തിന്റെ പ്രിയ പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ ജന്മസ്ഥലത്തേക്കുമുള്ള ഗൃഹാതുരയാത്രകള്‍.

താഹ മാടായിയുടെ ഏറ്റവും പുതിയ പുസ്തകം

Book_ARIKIL PAARKKUNNA MANUSHYAR
You're viewing: ARIKIL PAARKKUNNA MANUSHYAR 180.00 144.00 20% off
Add to cart
Shopping cart close