Add a review
You must be logged in to post a review.
₹100.00 ₹85.00
15% off
In stock
ഒരു പ്രാര്‍ത്ഥന പോലെ പ്രശാന്തമായ ഈ നോവല്‍, എഴുത്തുകാരന്റെ തീവ്രാനുഭവങ്ങളുടെ സര്‍ഗാവിഷ്കാരമാണ്. ജ്ഞാനപീഠ പുരസ്കാര ജേതാവായ നിര്‍മ്മല്‍ വര്‍മ്മയുടെ അന്തിം ആരണ്യ എന്ന പ്രശസ്ത ഹിന്ദി നോവലിന്റെ പരിഭാഷ.
ജ്ഞാനപീഠ പുരസ്കാര ജേതാവായ ഹിന്ദി നോവലിസ്റ്റ്. ചിന്തകനും ഉപന്യാസകാരനും അധ്യാപകനുമായിരുന്നു. 1929 ല്‍ സിംലയില്‍ ജനിച്ചു. ഡല്‍ഹി സര്‍വ കലാശാലയില്‍നിന്ന് ചരിത്രത്തില്‍ എം.എ. ചെക്ക് ഭാഷയില്‍ പ്രാവീണ്യം. ഹിന്ദിനവീന കഥാപ്രസ്ഥാനത്തിലെ (നയി കഹാനി) ശ്രദ്ധേയനായ കഥാകൃത്ത്. പരിന്ദേ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് നയി കഹാനി പ്രസ്ഥാനത്തിന് പ്രസ്തുത പേര് ലഭിച്ചത്. സാഹിത്യ അക്കാദമിയില്‍ അംഗവും മഹാത്മാഗാന്ധി ഇന്റര്‍നാഷണല്‍ ഹിന്ദി സര്‍വകലാശാലയില്‍ ചാന്‍സലറുമായിരുന്നു. വേ ദിന്, ലാല്‍ ടീന്‍ കി ഛത്ത്, ഏക് ചിഥരാ, സുഖ്, രാത്ത് കാ റിപ്പോര്‍ട്ടര്‍, പരിന്ദേ, പിച്ഛലീ ഗര്മിയോം മേം, ബീച് ബഹാസ് മേം, മേരി പ്രിയ് കഹാനിയാം, കവ്വേ ഔര്‍ കാലാപാനി, സൂഖാ ഔര്‍ അന്യ കഹാനിയാം, ചീ രോം പര് ചാന്ദ്നി, ഹര് ബാരിഫ് മേം, ധൂംധ് സേ ഉഠ്ത്തി ധുന്, ശബ്ദ് ഔര്‍ സ്മൃതി, ഭാരത് ഔര്‍ യൂറോപ്പ്: പ്രതിശ്രുതി കേ ക്ഷേത്ര്, ഇതിഹാസ് സ്മൃതി ആകാംക്ഷാ, തീന് ഏകാന്ത് എന്നിവ പ്രധാന കൃതികള്‍. അന്തിം അരണ്യ അവസാനത്തെ നോവലാണ്. റോമിയോ ജൂലിയറ്റ് ഔര്‍ അന്ധേരാ, ഇത്നേ ബഡേ ധബ്ബേ, ബച്പന്‍, കാറല്‍ ചാപേക് കി കഹാനിയാം തുടങ്ങിയവ വിവര്‍ത്തന കൃതികളാണ്. പത്മഭൂഷണ്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാധനാ സമ്മാന്‍, ഉത്തര്‍പ്രദേശ് ഹിന്ദി സംസ്ഥാന്റെ രാം മനോഹര്‍ ലോഹ്യാ അതി വിശിഷ്ട സമ്മാന്‍, മൂര്‍ത്തി ദേവി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ പ്രസാധകരായ റീഡേര്‍സ് ഇന്റര്‍നാഷണല്‍, 'ഠവല ംീൃഹറ & ഹീ്ല ംവലൃല' എന്ന കൃതി പ്രസിദ്ധീകരിച്ചു. 2005 ല്‍ അന്തരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.