Add a review
You must be logged in to post a review.
₹55.00 ₹47.00
15% off
In stock
ദൈവഭക്തി, ഗുരുഭക്തി, പ്രകൃതിഭംഗി തുടങ്ങിയവയില്‍ അഭിരമിക്കുന്ന കവിമാനസം വര്ത്തമാനകാലസമസ്യകള് ശക്തമായി ആവിഷ്കരിക്കുന്നുമുണ്ട്. ഡോ. അമൃത, ആദിലയുടെ കവിതകളെക്കുറിച്ച് ഒരു ആസ്വാദനവും ആധികാരികപഠനവും നടത്തിയിട്ടുള്ളതിനാല്‍ ആ ദിശയില്‍ ഞാന്‍ കൂടുതല്‍ മുന്നോട്ടു പോകുന്നില്ല.
ഈ പതിനാറുകാരിയുടെ മനസ്സില്‍ വര്‍ണാഭമായ ഭാവനകളുണ്ട്; മാനവവേദനയില് കഠിനമായി ദുഃഖിക്കുന്നൊരു ഹൃദയമുണ്ട്; അനീതിക്കെതിരേ പ്രതിഷേധിക്കുന്നൊരു മനസ്സുണ്ട്; കൂടാതെ ഇതൊക്കെ ആവിഷ്കരിക്കാനാവശ്യമായ ഉള്ളില്ത്തട്ടുന്നൊരു ഭാഷയുമുണ്ട്.-എം.പി. വീരേന്ദ്രകുമാര്‍
നാളെ, മലയാളകവിതയില്‍ തിളങ്ങിനില്ക്കാന് പോകുന്ന ഒരു ശുഭനക്ഷത്രത്തെ, നഷ്ടമാണിക്യം വീണ്ടെടുത്ത ഈ കൊച്ചുകവയിത്രിയില് ഞാന്‍ ദര്‍ശിക്കുന്നു.-ഡോ. അമൃത
1995 ഏപ്രില്‍ 16 ന് ആലപ്പുഴയിലെ ചരിത്രപ്രസിദ്ധമായ പുന്നപ്രയില്‍ ജനനം. പുന്നപ്ര യു.പി സ്കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. 2011-ല്‍ പറവൂര്‍ സെന്റ് ജോസഫ് ഹൈസ്കൂളില്‍നിന്നും എല്ലാ വിഷയങ്ങള്‍ക്കും 'എ പ്ലസ്' നേടി 10-ാം ക്ലാസ്സില്‍ വിജയിച്ചു. ഇപ്പോള്‍ ആലപ്പുഴ ടി.ഡി.എച്ച്. എസ്. എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ജില്ലാ കലോത്സവങ്ങളില്‍ മലയാളം, ഇംഗ്ലീഷ് പ്രസംഗങ്ങള്‍ക്കും കവിതാരചനയ്ക്കും പല തവണ സമ്മാനാര്‍ഹയായിട്ടുണ്ട്. 2011-ല്‍ കേരളാ ദ്രാവിഡ ഫോക്ലോര് ആര്‍ട്സ് സൊസൈറ്റിയുടെ യുവപ്രതിഭാ പുരസ്കാരം ലഭിച്ചു. പുന്നപ്ര ഗവ. ജെ. ബി. സ്കൂള്‍ അധ്യാപകന് മാക്കിയില്‍ എം. എം. അഹമ്മദ് കബീറിന്റെയും പുന്നപ്ര യു.പി. സ്കൂള്‍ അധ്യാപിക എ. റോഷ്നയുടെയും മകളാണ്. സഹോദരി ഹാലിഫ എ. കബീര്‍. വിലാസം: ആദില എ. കബീര്‍, മാക്കിയില്‍, പുന്നപ്ര പി.ഒ., ആലപ്പുഴ-688 004
You must be logged in to post a review.
Reviews
There are no reviews yet.