Book Akkitham Kavithakal
Book Akkitham Kavithakal

അക്കിത്തം കവിതകള്‍ സമ്പൂര്‍ണ്ണം

1500.00 1275.00 15% off

Out of stock

Author: Achuthan Nampoothiri Akkitham Category: Language:   Malayalam
Edition: 1 Publisher: Mathrubhumi
Specifications Pages: 1192 Binding: Weight: 1296
About the Book

മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം.സഹ്യനെക്കാള്‍ തലപ്പൊക്കത്തോടെ, നിളയെക്കാള്‍ ആര്‍ദ്രതയോടെ, ഒപ്പം നടക്കാനാരുമില്ലാത്ത (ആറ്റൂരിനോട് കടപ്പാട്) അതുല്യതയില്‍ അക്കിത്തം മലയാളകവിതയുടെ വരപ്രസാദമാവുന്നതിന്റെ ചരിത്രരേഖകൂടിയാണ് ഈ പുസ്തകം.

അനശ്വരന്റെ ഗാനം-എന്‍.പി. വിജയകൃഷ്ണന്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2010)

മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം. മലയാളകവിതയുടെ വ്യത്യസ്ത അഭിരുചികാലങ്ങളിലൂടെ ഇടര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ വിനയാന്വിതനായി നടന്ന കവിയാണ് അക്കിത്തം.
-എന്‍.പി. വിജയകൃഷ്ണന്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2010)

The Author

മലയാളത്തിന്റെ മഹാകവി. മംഗളോദയം, യോഗക്ഷേമം, ഉണ്ണി നമ്പൂതിരി തുടങ്ങിയ കാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 1926ല്‍ പാലക്കാട്ട് കുമരനല്ലൂരില്‍ ജനിച്ചു. ആകാശവാണി കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉദ്യോഗസ്ഥനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, വളക്കിലുക്കം, വെണ്ണക്കല്ലിന്റെ കഥ, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, ബലിദര്‍ശനം, ദേശസേവിക, ഉണ്ണിക്കിനാവുകള്‍, ഒരു കുല മുന്തിരിങ്ങ, ഈ ഏടത്തി നൊണേ പറയൂ, ശ്രീമദ് ഭാഗവത വിവര്‍ത്തനം തുടങ്ങിയവ പ്രധാന കൃതികള്‍. കേരളകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂരപ്പന്‍ അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം, വള്ളത്തോള്‍ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, അബുദാബി അവാര്‍ഡ്, ദേശീയ കബീര്‍ പുരസ്‌കാരം, ആശാന്‍ െ്രെപസ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗവുമാണ്. ഭാര്യ: ശ്രീദേവി അന്തര്‍ജനം.

Reviews

There are no reviews yet.

Add a review