Mathrubhumi Books

Availability: In Stock

ആൽത്തറ

₹190.00 ₹161.00 15% off

Author: NARAYANAN NEITHALATH Category: Language:   MALAYALAM
ISBN 13: 9789376881864 Edition: 1 Publisher: Mathrubhumi
Pages: 96 Binding: NORMAL

Description

ജീവിതയാത്രയില്‍ മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും വികാരങ്ങള്‍ക്കും അല്‍പ്പനേരം വിശ്രമിക്കാനുള്ള ഒരിടമാണ് ആല്‍ത്തറ. മനുഷ്യനും പ്രകൃതിയും, സ്‌നേഹവും വേര്‍പാടും,
സന്തോഷവും ദുഃഖവും, പ്രതീക്ഷയും നിരാശയും, അറിവും അജ്ഞതയും… ജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ ഈ കവിതകളില്‍ ഹൃദ്യമായ ഭാവങ്ങളായി പടരുന്നു.

നിത്യജീവിതത്തിലെ നിസ്സാരമെന്ന് തോന്നുന്ന നിമിഷങ്ങളില്‍നിന്നു പോലും അര്‍ത്ഥവും സൗന്ദര്യവും കണ്ടെത്തുന്ന ഈ കവിതകള്‍ ചിലപ്പോള്‍ ശാന്തതയിലേക്കും ചിലപ്പോള്‍ ആത്മവിചിന്തനത്തിലേക്കും വായനക്കാരനെ നയിക്കുന്നു. ഓര്‍മ്മകളുടെയും ബന്ധങ്ങളുടെയും പ്രകൃതിയുടെയും അസ്തിത്വചിന്തകളുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ഓരോ കവിതയും വായനക്കാരന്റെ സ്വന്തം അനുഭവങ്ങളിലേക്ക് തുറക്കുന്ന ഒരു വാതിലായി മാറുന്നു.

മനസ്സിലെ ചിന്തകള്‍ക്ക് തണലേകുന്ന കവിതകളുടെ ഇടം

Book_AALTHARA
You're viewing: AALTHARA ₹190.00 ₹161.00 15% off
Add to cart
Shopping cart close