ആ തവളയെ തിന്ന് !
₹150.00 ₹135.00
10% off
Out of stock
Get an alert when the product is in stock:
പരിഭാഷ: കെ.ടി. രാധാകൃഷ്ണൻ
പണികൾ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക
ഇന്ന് കൂടുതൽ പണികൾ ചെയ്തുതീർക്കുക
ചെയ്തുതീർക്കേണ്ട പണികളുടെ പട്ടികയിൽ എല്ലാം ചെയ്തുതീർക്കാൻ ആർക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാൻ വിജയികൾ ശ്രമിക്കുകയില്ല. പ്രധാനപ്പെട്ട പണികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാൻ അവർ പഠിക്കുന്നു. അവർ തവളകളെ തിന്നുന്നു.
ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാൽ, ദിവസം മുഴുവൻ ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും മോശം കാര്യം ചെയ്തുതീർത്തെന്ന സമാധാനം നിങ്ങൾക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പണി എന്നാണ് അർത്ഥം. അത് കഴിഞ്ഞാൽ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികൾ ശരിയായി ക്രമ പ്പെടുത്തി, ഏറ്റവും നിർണ്ണായകമായ പണികളിൽ ശ്രദ്ധിച്ച് അവ ചെയ്തുതീർക്കേണ്ടത് എങ്ങനെ എന്ന് ‘ആ തവളയെ തിന്ന്!’ നിങ്ങൾക്ക് കാണിച്ചുതരുന്നു.
മുഴുവനായും പരിശോധിച്ച് പരിഷ്കരിച്ച ഈ പതിപ്പിൽ ട്രേസി രണ്ട് അദ്ധ്യായങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികൾ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാൻ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ഏകാഗ്രതയെ ഭഞ്ജിക്കുന്ന, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ – ഇലൿട്രോണികവും അല്ലാത്തവയും – ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം.
ഒരു കാര്യത്തിന് മാത്രം മാറ്റമില്ല: സമയമാനേജ്മെന്റിൽ ഏറ്റവും പ്രധാനം എന്താണെന്ന് ബ്രയൻ ട്രേസി നിർണ്ണയിക്കുന്നു: തീരുമാനം, അച്ചടക്കം, നിശ്ചയദാർഢ്യം. ജീവിതംതന്നെ മാറ്റിമറിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പണികളിൽ ഏറ്റവും കൂടുതൽ ഇന്ന് തന്നെ തീർക്കുവാൻ സഹായിക്കും.
ബ്രയാൻ ട്രേസി
മാനേജ്മെന്റ് കൺസൾട്ടന്റ്, ട്രെയിനർ, പ്രാസംഗികൻ എന്നീ നിലയിൽ ലോകത്തെ ഏറ്റവും പേരുകേട്ടവർക്കിടയിലാണ് ബ്രയാൻ ട്രേസിയുടെ സ്ഥാനം. ഈ പുസ്തകത്തിൽ പറയും വിധമുള്ള സൂക്ഷ്മമായ രീതികൾ പരിശീലിച്ച് തന്നെയാണ് ഇദ്ദേഹം താഴ്ച്ചയിൽനിന്നും ഉയരങ്ങളിലേക്ക് എത്തിയത്. ലോകമെങ്ങുമായി ഓരോ വർഷവും 2,50,000ൽ അധികം പേർക്ക് ഇദ്ദേഹം ക്ലാസുകളെടുക്കുന്നു. IBM, McDonnel Douglas, Xerox, Hewlett-Packard, US Bancorp, Northwestern Mutual, Federal Express തുടങ്ങി ആയിരത്തിലധികം കോർപ്പറേറ്റുകൾക്ക് ട്രെയിനറും കൺസൾട്ടന്റുമാണ്. അമ്പത് പുസ്തകങ്ങളുടെ ഗ്രന്ഥകാരൻ. ഇതെല്ലാം 38 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 500ൽ അധികം ഓഡിയോ പ്രോഗ്രാമുകളും സ്വന്തമായിട്ടുണ്ട്.