Description
വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും രണ്ടു വ്യത്യസ്ത വഴികളെ ലകാനിയന്‍ ദര്‍ശനത്തിലൂടെ പുനര്‍വ്വായിക്കുന്ന പുസ്തകം. ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും ലകാനിയന്‍ മനോവിശ്ലേഷണത്തിന്റെ വെളിച്ചത്തില്‍ പുനഃപരിശോധിക്കുന്ന ഈ കൃതി, മാര്‍ക്സിന്റെ മാനവികദര്‍ശനത്തെയും സ്വാതന്ത്ര്യസങ്കല്‍പ്പത്തെയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നതിനൊപ്പം, സ്ഥാപനവത്കരിക്കപ്പെട്ട ക്രൈസ്തവമതസങ്കല്‍പ്പങ്ങള്‍ക്കപ്പുറം ചരിത്രപുരുഷനായ യേശുവിനെ വീണ്ടെടുക്കാനുള്ള കാപ്പനച്ചന്റെ അന്വേഷണത്തെയും പിന്തുടരുന്നു. അന്യവത്കരണം, മനുഷ്യകര്‍ത്തൃത്വം, ദിവ്യത, നൈതികതയുടെ രാഷ്ട്രീയം, പ്രതീകവിപ്ലവം തുടങ്ങിയ ആശയങ്ങളിലൂടെ വിമോചനത്തിന്റെ സാദ്ധ്യതകളെ ഈ പഠനം അന്വേഷിക്കുന്നു.
മതവും മാര്‍ക്സിസവും മനോവിശ്ലേഷണവും സവിശേഷമായ രീതിയില്‍ വൈജ്ഞാനികമായി പരസ്പരം സംവദിക്കുന്ന പഠനഗ്രന്ഥം



