Description
കാട്ടാനക്കൂട്ടങ്ങള്ക്കിടയിലെ ഏറുമാടത്തില്‍ ബാല്യം. ചിന്നാറിന്റെ വന്യമായ നിശ്ശബ്ദതകള്‍. കുടിയേറ്റജീവിതത്തിന്റെ കഷ്ടപ്പാടുകള്‍. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. പട്ടിണിയും സ്വപ്നങ്ങളും അതിജീവനവും നിറഞ്ഞ ബാല്യാനുഭവങ്ങളില്നിന്ന് മലയാളത്തിലെ ജനപ്രിയ ത്രില്ലര്‍ എഴുത്തിന്റെ ലോകത്തേക്ക് വളര്‍ന്ന ഒരു എഴുത്തുകാരന്റെ അസാധാരണമായ ജീവിതയാത്ര.
ആദ്യകാല എഴുത്തുപരീക്ഷണങ്ങളില്നിന്ന് ഇരുനൂറിലധികം കുറ്റാന്വേഷണ നോവലുകളിലേക്കും, വാരികകളുടെ ലോകത്തുനിന്ന് സിനിമയിലേക്കും സീരിയലുകളിലേക്കും പടവെട്ടിക്കയറിയ ഓരോ ഘട്ടത്തിലും നേരിടേണ്ടിവന്ന പ്രതിസന്ധികളും വിജയങ്ങളും തുറന്നാവിഷ്കരിക്കുന്ന ത്രസിപ്പിക്കുന്ന ആത്മകഥ.
ഇത് ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല; ഒരു കാലഘട്ടത്തിന്റെ സാഹിത്യപ്രസാധന ലോകത്തിന്റെ അകക്കാഴ്ചകള്‍ കൂടിയാണ്.
ഒരു ജനപ്രിയ സാഹിത്യകാരന്റെ ത്രില്ലര്‍ ആത്മകഥ!








