Description
വേഗവും മത്സരബുദ്ധിയും നിറഞ്ഞാടുന്ന പുതുകാലഘട്ടത്തില്‍ ‘താവോ തേ ചിങ്’ മുന്നോട്ടുവെക്കുന്ന ലളിതത്വത്തിനും സമത്വത്തിനും ആത്മശോധനയ്ക്കും ഏറെ പ്രസക്തിയുണ്ട്. പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യവും അധികാരത്തിന്റെ മേല്ക്കോയ്മയെക്കാള് വിനയത്തിന്റെ മഹത്ത്വം തൊട്ടുകാണിക്കുന്ന ചിന്തകളും ആത്മപരിശീലനത്തിന്റെ വാതില്‍ തുറക്കുന്നു. സനാതനമായൊരു ജ്ഞാനപരമ്പരയിലേക്കാണ് ഈ വിവര്‍ത്തനം മലയാളവായനക്കാരെ അടുപ്പിക്കുന്നത്.
– വി.ജെ. ജയിംസ്
താവോ തേ ചിങ് എന്ന വിഖ്യാതമായ ചൈനീസ് ദാര്ശനികകൃതിയുടെ ലളിതമായ പരിഭാഷ



