Description
മൂലകങ്ങള്‍ വെറും രാസചിഹ്നങ്ങളും ആവര്‍ത്തനപ്പട്ടികയിലെ അക്കങ്ങളും മാത്രമാണോ? അവയ്ക്കും പറയാനുണ്ട് അത്ഭുതകരമായ ജീവിതകഥകള്‍, പേരുകളുടെ പിന്നിലെ ചരിത്രം, പുരാണങ്ങള്‍, മനുഷ്യരുടെ അന്വേഷണങ്ങള്‍, യുദ്ധങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, ശാസ്ത്രജ്ഞരുടെ പോരാട്ടങ്ങള്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ച തുടങ്ങി എണ്ണമറ്റ കഥകള്‍. ഒരു മൂലകത്തിന്റെ പേരിനു പിന്നിലെ കഥ തേടുമ്പോള്‍ അത് നമ്മെയെത്തിക്കുന്നത് ശാസ്ത്രശാലകളിലേക്കു മാത്രമാവില്ല; ആ അന്വേഷണം ചെന്നെത്തുന്നത് ചിലപ്പോള്‍ ഒരു കൊച്ചുഗ്രാമത്തിലേക്കാവാം, ചിലപ്പോള്‍ പുരാണലോകത്തിലേക്കും യുദ്ധഭൂമിയിലേക്കുമാകാം. ശാസ്ത്രചരിത്രവും ലോകചരിത്രവും മനുഷ്യജീവിതവും പരസ്പരം പിണഞ്ഞുകിടക്കുന്ന ഈ കഥകള്‍ രസതന്ത്രത്തെ രസകരമായി അറിയാനുള്ള ഒരു വഴി തുറക്കുന്നു.
മൂലകങ്ങളുടെ ലോകത്തേക്കുള്ള വ്യത്യസ്തവും കൗതുകകരവുമായ ഒരു യാത്ര
അവതാരിക: ഡോ. എം. ലീലാവതി



