Description
പ്രാദേശികാനുഭവങ്ങളെ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യര്‍ക്ക് അവരുടെ ഓര്‍മ്മയോട്, അനുഭവങ്ങളോട്, രാഷ്ട്രീയത്തോട് ഒക്കെ ചേര്‍ത്തുവെക്കാന്‍ കഴിയുമ്പോഴാണ് ഉത്തമസാഹിത്യം പിറക്കുന്നത്.
മനുഷ്യാനുഭവങ്ങള്‍ക്ക് പ്രാദേശികമെന്നോ അന്തര്ദ്ദേശീയമെന്നോ ഇല്ല. അത് മനുഷ്യവികാരങ്ങള്പോലെ എല്ലായിടത്തും ഒരുപോലെ സംവേദനം ചെയ്യപ്പെടുന്നതാണല്ലോ. മലയാളപുതുകഥയില് ശ്രദ്ധേയനായ സുധീഷ് കുമാറിന്റെ ഈ കഥകള്‍ അതിനുള്ള പ്രത്യക്ഷമായ തെളിവാണ്.
– കെ.എന്‍. പ്രശാന്ത്
തുളുനാടന്കഥകളുടെ വന്യസൗന്ദര്യമുള്ള ചൊമാറു, കല്ലറയില്‍ വൈന്കുപ്പിയുമായി അന്ത്യനിദ്രകൊള്ളുന്ന അപ്പിച്ചായന്റെ ജര്‍മനി, മരണപ്പെട്ടവര്‍ നടക്കാനിറങ്ങുന്ന മഞ്ചക്കല്‍, കൊലയാളിയെപ്പിടിക്കാന് മന്ത്രവാദം തന്ത്രമാക്കുന്ന പോലീസുകാരുടെ ആവാഹനനിയമം, ലോകത്തിലെ ഏറ്റവും വലിയ സുഖം കണ്ടെത്തുന്ന സ്വപ്നകൂപം… തുടങ്ങി ആകസ്മികതകള്‍ നിറഞ്ഞവയും സംഭവബഹുലവുമായ പതിനൊന്നു കഥകള്‍.
കാവ്യാത്മകമായ വിവരണഭാഷയും സംഗീതാത്മകമായ തുളുനാടന്‍ സംസാരഭാഷയും സംഗമിക്കുന്ന ഭ്രമയുഗം



