Mathrubhumi Books

Availability: In Stock

ലയണൽ മെസ്സി

₹190.00 ₹161.00 15% off

Author: Anoop K V Category: Language:   MALAYALAM
ISBN 13: 9789376881697 Edition: 2 Publisher: Mathrubhumi
Pages: 152
The Author

1972 ഏപ്രില്‍ 25ന് ജനിച്ച കെ.വി അനൂപ് 1997 ല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍ പ്രവേശിച്ചു. ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍, കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ (കഥാസമാഹാരം). അമ്മദൈവങ്ങളുടെ ഭൂമി (നോവല്‍); മാറഡോണ: ദൈവം, ചെകുത്താന്‍, രക്തസാക്ഷി, ലയണല്‍ മെസ്സി; താരോദയത്തിന്റെ കഥ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. 'അമ്മദൈവങ്ങളുടെ ഭൂമി' എന്ന നോവലിന് 1992ലെ ഉറൂബ് അവാര്‍ഡ് ലഭിച്ചു. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം (1994), അങ്കണംഇ.പി.സുഷമ സ്മാരക എന്‍ഡോവ്‌മെന്റ് (2006), മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌കാരം (2011) തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 2014 സപ്തംബര്‍ 15-ന് ഓര്‍മയായി.

Description

പോര്‍ച്ചട്ടയണിഞ്ഞു നില്ക്കുന്നവര്‍ക്കു മുന്നിലേക്ക് നിര്‍ഭയനായും നിരായുധനായും കടന്നുവരുന്ന കൃശഗാത്രനായ ഒരു പോരാളിയാണ് മെസ്സി. ഒരുപക്ഷേ, അതുകൊണ്ടാവും, എതിരാളിയില്‍ അവന്‍ കൂടുതല്‍ ഭയമുണര്‍ത്തുന്നത്. അതിലൊരു മനശ്ശാസ്ത്രയുദ്ധംകൂടി ഉണ്ടല്ലോ!
-ഒ.ആര്‍. രാമചന്ദ്രന്‍

റൊസാരിയോയിലെ ഒരു ഫാക്ടറിത്തൊഴിലാളിയുടെ മകനായി ജനിച്ച്, കുട്ടിക്കാലത്ത് വളര്‍ച്ചാപ്രശ്‌നങ്ങള്‍ നേരിട്ടും സാമ്പത്തികപ്രതിസന്ധികള്‍ക്കിടയിലൂടെയും കടന്നുപോയ ലിയോ, ലോകഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസ്സിയിലേക്കു വളര്‍ന്നതിനു പിന്നില്‍ കഠിനാദ്ധ്വാനവും അചഞ്ചലമായ മനസ്സുമുണ്ട്. ആ വളര്‍ച്ചയുടെ മൂന്നു പതിറ്റാണ്ടുകളെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

ശാരീരികക്ഷമതയുടെ മാത്രം കളിയല്ല, സര്‍ഗാത്മകമായ മുന്നേറ്റങ്ങളുടെയും തനതുശൈലിയുടെയും മാസ്മരികതകൂടിയാണ് ഫുട്‌ബോള്‍ എന്നു തെളിയിച്ച കാല്‍പ്പന്ത് ഇതിഹാസത്തിന്റെ ജീവിതകഥ

Book_LIONEL MESSI
You're viewing: LIONEL MESSI ₹190.00 ₹161.00 15% off
Add to cart
Shopping cart close