Mathrubhumi Books

Availability: In Stock

ദൈവകൃപ... ദൈവകൃപ മാത്രം

470.00 399.00 15% off

Author: Cyriac Thomas Category: Language:   MALAYALAM
ISBN 13: 9789376880546 Edition: 1 Publisher: Mathrubhumi
Pages: 265

Description

ആത്മീയതയും സാമൂഹികസേവനവും കൈകോര്‍ക്കുന്ന ജീവിതദര്‍ശനത്തിന്റെ സാക്ഷ്യപത്രമാണ് ഈ പുസ്തകം. വിവിധ മേഖലകളിലെ പ്രമുഖരുടെ ലേഖനങ്ങളിലൂടെ നന്മ, കാരുണ്യം, സേവനം, മനുഷ്യസ്നേഹം എന്നീ മൂല്യങ്ങള്‍ വായനക്കാരന്റെ ഹൃദയത്തിലേക്ക് എത്തിക്കുന്ന അപൂര്‍വ്വസമാഹാരം.

ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം, കാരുണ്യനിലയം, കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സേവനപ്രവര്‍ത്തനങ്ങളിലൂടെ അനേകം ആളുകളുടെ ജീവിതത്തില്‍ പ്രത്യാശയും കരുതലും പകര്‍ന്ന അനുഭവങ്ങളാണ് ഈ ഗ്രന്ഥത്തില്‍ പങ്കുവെക്കുന്നത്. മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ, മമ്മൂട്ടി, ഡോ. സിറിയക് തോമസ് എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുടെ ലേഖനങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു.

സ്‌നേഹവും കരുണയും പ്രവൃത്തിയിലൂടെ പ്രകടമാകുമ്പോള്‍ അത് സമൂഹത്തില്‍ എങ്ങനെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന്റെ പ്രചോദനാത്മകമായ സാക്ഷ്യമാണ് ഈ പുസ്തകം.

നന്മയുടെ വിത്തുകള്‍ വിതച്ച് മനുഷ്യഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന സേവനജീവിതത്തിന്റെ അപൂര്‍വ്വ രേഖപ്പെടുത്തല്‍

മരോട്ടിപ്പുഴ തോമസ് കുര്യന്‍ അച്ചന് ആത്മീയ പിതാക്കന്മാരും ഗുരുസ്ഥാനികളും സ്‌നേഹിതരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന സ്‌നേഹ ഗ്രന്ഥം

Book_DAIVAKRIPA… DAIVAKRIPA MATHRAM
You're viewing: DAIVAKRIPA… DAIVAKRIPA MATHRAM 470.00 399.00 15% off
Add to cart
Shopping cart close