Mathrubhumi Books

Availability: In Stock

ദൈവമെന്ന മനുഷ്യൻ

180.00 162.00 10% off

In stock

Author: VINEESH KN Category: Language:   MALAYALAM
ISBN 13: 9789347536533 Edition: 1 Publisher: Logos Books
Pages: 103

Description

ഫോക്‌ ലോർ എന്നത് കെട്ടിക്കിടക്കുന്ന ജലാശയമല്ല എന്നും മറിച്ച് പുതിയ അന്വേഷണങ്ങൾ കൊണ്ട് സജീവവും കാലികവുമാകേണ്ട ആശയാ ലയമാണ് എന്നും ഇവിടെ തെളിയുന്നുണ്ട്. ഫോക്ലോർ പഠനരംഗത്ത് ഒരു തരത്തിലുള്ള വിച്ഛേദത്തിന് തന്നെ കാരണമാകാവുന്ന അന്വേഷണങ്ങൾ ഈ സമാഹാരത്തിൽ കാണാം. ജനജീവിതം എന്നത് ഇവിടെ എല്ലായി ടത്തും സന്നിഹിതമായ പരിഗണനയായിത്തീർന്നിരിക്കുന്നു. പ്രകൃതിയും ഒപ്പം നിൽക്കുന്ന വിഷയമായി പ്രവർത്തിക്കുന്നതായി കാണാം. പ്രസ ന്നവും സംവാദാത്മകവുമായ ഭാഷയിലാണ് ഈ ലേഖനങ്ങൾ ഉണ്ടായിട്ടുള്ളത് എന്ന കാര്യവും പ്രത്യേകം പ്രസക്തമാണ്. ഈ ലേഖനങ്ങളുടെ ചർച്ചാമൂല്യം അനിഷേധ്യമാണ് എന്ന് ഞാൻ കരുതുന്നു.
ഇ.പി. രാജഗോപാലൻ
തെയ്യത്തെ വെറും വർണാഭമായ കാഴ്ചയായി കാണുന്ന പുതുകാലത്ത്, അതിന്റെ അനുഷ്ഠാനവും പുരാവൃത്തവും സാമൂഹിക ചരിത്രവും ജാതിവ്യവ സ്ഥയ്ക്കെതിരായ പ്രതിരോധവും ആഴത്തിലന്വേഷിക്കുന്ന പുസ്തകം. തെയ്യങ്ങ ളിലും തെയ്യ ശരീരങ്ങളിലും ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങളെ പിന്തുടരുന്നതോ ടൊപ്പം ഒരു ജനതയുടെ ആത്മാവിൽ ആഴത്തിൽ വേരിറങ്ങിയ മറ്റൊരിടത്തും അനുഭവിക്കാനാകാത്ത ഒരനുഷ്ഠാന രൂപകമാണ് തെയ്യമെന്ന് ഉറപ്പിച്ചെ ഴുതുന്നു. അവരുടെ തന്നെ പൂർവ്വജീവിതത്തിൻ്റെ അടയാളപ്പെടുത്തലുകൾ കൂടിയാണെന്ന് കൂട്ടിച്ചേർക്കുന്നു.
പി.വി. ഷാജികുമാർ

Book_Daivamenna Manushyan
You're viewing: Daivamenna Manushyan 180.00 162.00 10% off
Add to cart
Shopping cart close