Mathrubhumi Books

Availability: In Stock

വെട്ടൂർമഠം

290.00 246.00 15% off

Author: MADHU MADAMANMOOZHI Category: Language:   MALAYALAM
ISBN 13: 9789376880256 Edition: 1 Publisher: Mathrubhumi
Pages: 183

Description

ഇതില്‍ കെട്ടുറപ്പുള്ള ഒരു കഥയുണ്ട്. ബാഹ്യമായി കാണാവുന്ന സംഭവങ്ങള്‍ക്കപ്പുറത്ത്, കര്‍മ്മബന്ധങ്ങളുടെയും ദൈവനീതിയുടെയുമൊക്കെ അദൃശ്യപശ്ചാത്തലമുണ്ട്. വാസ്തവത്തില്‍ ആ പീഠഭൂമിയാണ് കഥാകാവ്യത്തിന് അടിസ്ഥാനബലവും ആരൂഢഭംഗിയും പ്രദാനം ചെയ്യുന്നത്. കവിതയിലൂടെ കഥ പറയാന്‍ തീരുമാനിക്കുമ്പോള്‍ ആ ആഖ്യാനത്തിനു പിന്നില്‍ കവിയുടെ ചില നിര്‍ണ്ണയങ്ങളുണ്ട്. കല്പനാചാരുതയും ദാര്‍ശനികസമീപനവും മനുഷ്യാവസ്ഥകളെ തത്ത്വചിന്തയുടെ തലത്തില്‍ കാണാന്‍ കഴിയുന്ന വൈഭവവും കവിതയ്ക്കു സഹജമായി വഴങ്ങും. തന്റെ പ്രമേയത്തിന് ആവിധമൊരു പരിചരണമാണ് ആവശ്യമെന്ന തിരിച്ചറിവാണ് കവിയുടെ മുഖ്യപ്രേരണ എന്ന് അനുമാനിക്കാം.
-കെ. ജയകുമാര്‍

മഹാകാവ്യവും ഖണ്ഡകാവ്യവുംതൊട്ട് കാവ്യാഖ്യായികവരെയുള്ള വ്യത്യസ്തരൂപങ്ങളുള്ള ‘ദീര്‍ഘകാവ്യങ്ങള്‍’ എന്ന വിസ്തൃതജനുസ്സിന്റെ സാദ്ധ്യതകള്‍ അപൂര്‍വ്വം ചില സമകാലികകവികള്‍ മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ‘വെട്ടൂര്‍മഠം’ വായനക്കാര്‍ക്കു മുന്നിലേക്കു വരുന്നത്. ദീര്‍ഘക്ഷമയും നിരന്തരാദ്ധ്വാനവും കൊണ്ടുമാത്രം സാധിക്കാവുന്ന കാര്യമാണ് നാലായിരത്തിലധികം വരിയുള്ള ഇതുപോലുള്ള ദീര്‍ഘകാവ്യത്തിന്റെ നിര്‍മ്മാണം.
-പി.കെ. രാജശേഖരന്‍

കഥകളിയുടെ സാംസ്‌കാരികപശ്ചാത്തലവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്ന, സമകാലികമലയാളത്തിലെ അപൂര്‍വ്വമായ കഥാകാവ്യസംരംഭങ്ങളിലൊന്നായ കൃതി.

Book_VETTOOR MADOM
You're viewing: VETTOOR MADOM 290.00 246.00 15% off
Add to cart
Shopping cart close