Mathrubhumi Books

Availability: In Stock

സരതുസ്ത്രയുടെ വചനങ്ങള്‍

340.00 289.00 15% off

Author: Friedrich Nietzsche Category: Language:   MALAYALAM
ISBN 13: 9789376880065 Edition: 3 Publisher: Mathrubhumi

Description

‘ഗുരുവേ, അങ്ങ് ഇവിടെയോ…?’ അവരുടെ വാക്കുകളിടറി. ‘ഒടുവില്‍ ഞങ്ങളുടെ അസഹനീയമായ ദുരിതത്തിന്റെ ദിനത്തില്‍ അങ്ങ് തിരികെ വന്നിരിക്കുന്നു. സ്വാഗതം സരതുസ്ത്ര! എന്തു ചെയ്യണമെന്ന് അങ്ങ് ഞങ്ങളോട് പറയും. അങ്ങ് ഞങ്ങളെ നയിക്കും. എല്ലാ കഷ്ടതകളിലും വലിയ ഈ അത്യാപത്തില്‍നിന്നും അങ്ങ് ഞങ്ങളെ രക്ഷിക്കും.’ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് അവരോട് തന്നോടൊപ്പം വരാന്‍ പറഞ്ഞു. അവര്‍ പിന്തുടര്‍ന്നുതുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘സുഹൃത്തുക്കളേ, ഞാന്‍ നല്ല മനോനിലയിലാണ്. ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു; ഒരുപക്ഷേ, ഒരു ദിവസത്തേക്ക് അല്ലെങ്കില്‍ ഒരു മണിക്കൂറിലേക്ക്. നിങ്ങള്‍ അഭിനയിച്ചു തകര്‍ക്കുകയാണെന്ന് ഞാന്‍ കാണുന്നു. മനുഷ്യരുടെ അഭിനയം കാണുന്നത് എപ്പോഴും ഒരു സന്തോഷമാണ്. അന്നേരങ്ങളിലാണ് അവര്‍ ഏറ്റവും സത്യസന്ധര്‍.’
– ഹെര്‍മന്‍ ഹെസ്സെ

ലഭ്യമായതില്‍വെച്ച് ഏറ്റവും വലിയ സമ്മാനമാണ് മനുഷ്യരാശിക്ക് ഞാന്‍ നല്‍കിയിരിക്കുന്നത്. നൂറ്റാണ്ടുകളെ തമ്മില്‍ കണ്ണിചേര്‍ക്കുന്ന ഈ പുസ്തകം ഉന്നതമായതാണ്; പരമോന്നതയുടെ യഥാര്‍ത്ഥ കയ്യൊപ്പു പതിഞ്ഞത്. മനുഷ്യജീവിതത്തിന്റെ സമ്പൂര്‍ണയാഥാര്‍ഥ്യവും ഇതിനു കീഴേ എത്രയോ വിദൂരതയിലാണ്. മാത്രമല്ല, ഇത് ആഴമേറിയതുമാണ്; സത്യത്തിന്റെ ഉള്ളിന്റെയുള്ളിലെ സമൃദ്ധിയില്‍നിന്നു പിറന്നത്. ഏതു പാത്രമിറക്കിയാലും അകവും പുറവും നിറച്ചു മടക്കിയയയ്ക്കുന്ന ഉറവ വറ്റാത്ത ഒരു കിണര്‍.
– ഫ്രെഡ്റിക് നീഷെ

Book_ZARATHUSTRAYUDE VACHANANGAL
You're viewing: ZARATHUSTRAYUDE VACHANANGAL 340.00 289.00 15% off
Add to cart
Shopping cart close