Mathrubhumi Books

Availability: In Stock

എം.എൻ. പാലൂർ സമ്പൂർണ കവിതകൾ

1590.00 1272.00 20% off

Author: Paloor M.N Category: Language:   MALAYALAM
ISBN: ISBN 13: 9789376880126 Publisher: Mathrubhumi
Specifications
Pages: 1071
The Author

Description

Vol.01

ദൈവവും മനുഷ്യനും ഇങ്ങനെ ചങ്ങാതികളായി വര്‍ത്തിക്കുന്ന ഭാവപ്രപഞ്ചം, വെണ്മണിഘട്ടത്തിന്റെ ചില വൈകൃതങ്ങള്‍ക്കു പരിഹാരമായി തിളങ്ങിയിരുന്നു. പില്‍ക്കാലത്ത് അതിലേക്കു മുഖം തിരിക്കുമ്പോള്‍ അനുഭവപ്പെട്ടുപോന്ന ഗൃഹാതുരത ചെറുതല്ല. ദൈവത്തിന്റെ ഇരിപ്പറയിലും കിടപ്പറയിലും അടുക്കളയിലുമൊക്കെ എപ്പോഴും കടന്നുചെല്ലാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന ആ ബോധത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പു ലഭിക്കുന്നുണ്ട് പാലൂരിന്റെ ചില കവിതകളില്‍ ഭാവബന്ധവും പദബന്ധവും ബിംബകല്പനയും വൃത്തബന്ധവും കൂടിച്ചേര്‍ന്നാണ് സവിശേഷമായ ഈ അനുഭൂതിയെ ഉയിര്‍ക്കൊള്ളിക്കുന്നത്. അവയിലോരോ ഘടകവും വേര്‍തിരിക്കാനാവാത്തവിധം സംപൃക്തമായിരിക്കുന്നു. എല്ലാം കൂടിച്ചേര്‍ന്ന അവസ്ഥയിലാണ് വെള്ളം കൂട്ടാത്ത പാലൂറുന്ന പാലൂര്‍ക്കവിതയാകുന്നത്. നര്‍മ്മം കലര്‍ന്ന ഈ ഭക്തിയില്‍നിന്നു വ്യത്യസ്തമായി, ഭക്തിയെ അപത്യവാത്സല്യമാക്കി വാര്‍ത്തെടുക്കുമ്പോള്‍ അതിനുചിതമായി ഭാഷയുടെ മൂശ രൂപപ്പെടുന്നു. അപ്പോള്‍ കവിക്ക് ഒരു കുറൂരമ്മയായി കൂടുമാറാന്‍ കഴിയുന്നു.
– എം. ലീലാവതി

മലയാള കവിതാലോകത്തു പ്രതിഭകൊണ്ട് വേറിട്ടുനിന്ന എം.എന്‍. പാലൂരിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം

Vol. 02

മലയാള കവിതയുടെ അന്തര്‍ദ്ധാരകളില്‍ മനുഷ്യസ്‌നേഹത്തിന്റെ ഉജ്ജ്വലപ്രകാശമായി ഒഴുകിയ കവിയാണ് എം.എന്‍. പാലൂര്‍. ജൈവവീര്യമാര്‍ന്ന ഭാഷയും ആത്മദീപ്തമായ ദര്‍ശനവും ജീവിതാനുഭവങ്ങളുടെ നിര്‍മ്മലസത്യവും ചേര്‍ന്നു രൂപപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കാലത്തെ അതിജീവിക്കുന്നവയാണ്. ഉള്‍ക്കാടുകളുടെ നിശ്ശബ്ദതയില്‍ ജനിച്ച് പാറകളെ തഴുകി ഭൂമിയെ നനച്ച് ഒഴുകുന്ന കാട്ടരുവിപോലെ പാലൂരിന്റെ കവിതകള്‍ മനുഷ്യഹൃദയങ്ങളിലൂടെ സഞ്ചരിക്കുന്നു. ജീവിതത്തിന്റെ വേദനകളും സംഘര്‍ഷങ്ങളും സൗന്ദര്യബോധത്തിന്റെ പ്രകാശത്തില്‍ ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ വായനക്കാരന്റെ ഉള്ളില്‍ ദീര്‍ഘനാദമായി തുടരുന്നു.

മലയാള കവിതാലോകത്തു പ്രതിഭകൊണ്ട് വേറിട്ടുനിന്ന എം.എന്‍. പാലൂരിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം

Book_M.N. Paloor Sampoorna Kavithakal
You're viewing: M.N. Paloor Sampoorna Kavithakal 1590.00 1272.00 20% off
Add to cart
Shopping cart close