Description
‘മ’ എന്ന നോവലിലെ ആഖ്യാനരീതി മൗലികവും പുതുമയുള്ളതുമാണ്. നോവല്‍ രണ്ടു വ്യത്യസ്ത കാലങ്ങളിലൂടെ നീങ്ങുന്നു… രണ്ടായിരം വര്‍ഷം മുമ്പുള്ള മനുഷ്യാനുഭവങ്ങള്‍ ഭാവനയിലൂടെ സൂക്ഷ്മമായി നോവലിസ്റ്റ് അറിയുന്നു. ആ പ്രാചീനമായ മനുഷ്യാനുഭവങ്ങളുടെ ശക്തമായ അടിയൊഴുക്കുകള്‍ കണ്ടെത്തി, അവയെ ഇന്നിനോടു ചേര്‍ത്ത് മനുഷ്യന്‍ എന്നും അനുഭവിക്കുന്ന ചില തീരാവ്യഥകളും
മതവും ജാതിയും സൃഷ്ടിക്കുന്ന വിവേചനങ്ങളുടെയും അപമാനങ്ങളുടെയും ആഴവും വിശദമാക്കുന്നു. അങ്ങനെ എക്കാലവും മനുഷ്യന്‍ അനുഭവിക്കുന്ന ചില തീവ്രവ്യഥകള്‍ അവതരിപ്പിക്കുന്നു.
– പ്രസന്നരാജന്‍
വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയും ചരിത്രത്തിന്റെ അടിയൊഴുക്കുകളെയും കണ്ടെത്തുന്ന രചന



