കെ.എന്‍.എ. ഖാദര്‍ 1950 ജനുവരി ഒന്നിന് മലപ്പുറം ജില്ലയിലെ വടക്കേമണ്ണയില്‍ ജനിച്ചു. പിതാവ് കണ്ണനാവില്‍ അലവി മുസ്ലിയാര്‍ സ്‌കൂള്‍ അദ്ധ്യാപകനും ആയുര്‍വ്വേദ വൈദ്യനുമായിരുന്നു. മാതാവ്: ഏലച്ചോല ആയിശ. ജി.എല്‍.പി. സ്‌കൂള്‍ വടക്കേമണ്ണ, ജി.എം.യു.പി. സ്‌കൂള്‍ ചെമ്മങ്കടവ്, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മലപ്പുറം, എന്‍.എസ്.എസ്. കോളേജ് മഞ്ചേരി, ലോ അക്കാദമി ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പഠനം. പതിനേഴുവര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ എക്‌സിക്യൂട്ടിവ് അംഗം, സി.പി .ഐ. മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റിയംഗം, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 1982-ല്‍ തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ എല്‍.ഡി. എഫ്. സ്ഥാനാര്‍ത്ഥിയായി. 1987-ല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ലീഗ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്. മലപ്പുറം ജില്ലാ കൗണ്‍സിലിലൂടെ പാര്‍ലമെന്ററി രംഗത്തെത്തി. ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമായി. കൊണ്ടോട്ടി (2001), വള്ളിക്കുന്ന് (2011), വേങ്ങര (2017) എന്നീ മണ്ഡലങ്ങളില്‍ നിന്നായി മൂന്നു തവണ നിയമസഭയിലെത്തി. 2021-ല്‍ ഗുരുവായൂരിലും മത്സരിച്ചു. സെറി ഫെഡ് ചെയര്‍മാന്‍, ഹജ്ജ് കമ്മിറ്റി അംഗം, വഖ്ഫ് ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി.സി. ഉപദേശകസമിതി അംഗം, ആര്‍.ടി.എ. അംഗം, ഗ്രന്ഥശാലാസംഘം ജില്ലാ പ്രസിഡന്റ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: സാബിറ പൂവ്വഞ്ചേരി (റിട്ട. അദ്ധ്യാപിക, പി.എം.എസ്.എ.എം. ഹൈസ്‌കൂള്‍, ചെമ്മങ്കടവ്). മക്കള്‍: അഡ്വ. ഇംതിയാസ് (അബുദാബി), ഡോ. നസീഫ് (ഗവ. മെഡിക്കല്‍ കോളേജ്, മഞ്ചേരി), അഹമ്മദ് സയാന്‍ (ഭീലായ്, ചത്തീസ്ഗഢ്), മുഹമ്മദ് ജവഹര്‍ (സിവില്‍ എന്‍ജിനീയര്‍, തിരുനല്‍വേലി), ഐഷ ഫെമിന്‍ (ഇന്റീരിയര്‍ ഡിസൈനര്‍, കൊല്ലം). കൃതികള്‍: മാര്‍ക്‌സിസം അനിവാര്യമായ പതനത്തിലേക്ക്, പച്ചജീവിതവും നരച്ച സിദ്ധാന്തങ്ങളും, കാലം കാലികം, വെടിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി? (ലേഖനങ്ങള്‍), സഭാമൊഴികള്‍ (നിയമസഭാ പ്രസംഗങ്ങള്‍), വിഭാഗീയതയുടെ ഇന്ത്യന്‍ മനസ്സ് (സഹരചയിതാവ്). വിലാസം: കണ്ണനാവില്‍ ഹൗസ്, ഒറ്റത്തറ, കോഡൂര്‍ (പി.ഒ.), മലപ്പുറം-676504.