Book PRAMUKTHAN
Book PRAMUKTHAN

പ്രമുക്തൻ

110.00 93.00 15% off

In stock

Author: Rafeeq Ahammed Category: Language:   MALAYALAM
ISBN: ISBN 13: 9789359621258 Edition: 1 Publisher: Mathrubhumi
Specifications Pages: 47
About the Book
മനുഷ്യരാശിയുടെതന്നെ പരാജയചരിത്രവും അതിന്റെ തിക്ത നിവേദനവുമാണ് നിര്‍വ്വഹിക്കുന്നത് റഫീക്ക് അഹമ്മദിന്റെ ‘പ്രമുക്തന്‍’, ആറു ഹ്രസ്വഖണ്ഡങ്ങളിലൂടെ.’പോസ്റ്റ് ഹ്യൂമനിസ്റ്റ്’, ‘പോസ്റ്റ് ട്രൂത്ത്’ എന്നെല്ലാം സൈദ്ധാന്തികര്‍ പേരിടുന്ന മനുഷ്യാനന്തരകാലയളവിന്റെ കരാളമായ കാളിമയെയും ഗംഭീരനൈരാശ്യത്തെയും അത് ഐതിഹാസികമായി സംഗ്രഹിക്കുന്നു. മനുഷ്യരാശിയുടെ കുമ്പസാരവും കുറ്റബോധവുമാണത്; ഏകവചനമായി നിന്നുകൊണ്ട് ബഹുവചനപ്പെടുന്ന മനുഷ്യമനസ്സാക്ഷിയുടെ മഹാരോദനം.
-സജയ് കെ.വി.സ്വര്‍ഗ്ഗത്തില്‍നിന്ന് അഗ്നി മോഷ്ടിച്ച് മനുഷ്യര്‍ക്കു നല്‍കിയ കുറ്റത്തിന് സീയൂസ് ദേവന്റെ രോഷത്തിനിരയായി ശിക്ഷിക്കപ്പെട്ട പ്രൊമിത്യൂസിന്റെ കഥ. യവനപുരാണനായകനെന്നനിലയില്‍ മാത്രമല്ല, മനുഷ്യവംശത്തിനായുള്ള ശാശ്വതവും നിസ്വാര്‍ത്ഥവുമായ ത്യാഗത്തിന്റെ പ്രകാശകണമായും പ്രൊമിത്യൂസ് ഇതില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ കഥ ആറു ഖണ്ഡങ്ങളിലൂടെ
അവതരിപ്പിക്കുന്ന സ്വഗതാഖ്യാനകാവ്യം

The Author

പുതുകവികളില്‍ ശ്രദ്ധേയന്‍. 1961ല്‍ തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ആദ്യസമാഹാരം സ്വപ്‌നവാങ്മൂലം 1996ല്‍ വെളിച്ചം കണ്ടു. പാറയില്‍ പണിഞ്ഞത്, ആള്‍മറ എന്നീ രണ്ടു സമാഹാരങ്ങള്‍ കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്. ആള്‍മറയ്ക്ക് 2006ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. വൈലോപ്പിള്ളി അവാര്‍ഡ്, ഇടപ്പള്ളി അവാര്‍ഡ്, പ്രഥമ ഒളപ്പമണ്ണ സ്മാരക പുരസ്‌കാരം, കുഞ്ചുപിള്ള അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി. ഭാര്യ: ലൈല. മക്കള്‍: മനീഷ്, ലാസ്യ. വിലാസം: മുല്ലയ്ക്കല്‍, അക്കിക്കാവ് പി.ഒ, തൃശൂര്‍.

You may also like…

You're viewing: PRAMUKTHAN 110.00 93.00 15% off
Add to cart