Description
പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്റെ കഥാസമാഹാരം. വര്‍ത്തമാനകാലത്തിന്റെ നേരനുഭവങ്ങളും ഗൃഹാതുരതയുടെ മഴത്തണുപ്പും ഇഴചേര്‍ന്നു കിടക്കുന്ന കഥകള്‍. സിദ്ധാന്തഭാരമോ എഴുത്തുനിയമശാഠ്യങ്ങളോ ഇല്ലാതെ ലളിതഭാഷയുടെ ഇളംചൂട് പകരുന്ന ഈ കഥകളില്‍ മലയാള ചെറുകഥയുടെ യൗവനം വായിക്കാം. അത്യുത്തര കേരളത്തിലെ പരിമിതമായ ചുറ്റുവട്ടത്തുനിന്ന് ആഗോളസാഹിത്യത്തിലേക്കു വളരുന്ന ആരുറപ്പുള്ള തെങ്ങാണ് ഷാജികുമാറിന്റെ കഥകള്‍.
– എസ്.എസ്. ശ്രീകുമാര്‍
പി.വി. ഷാജികുമാറിന്റെ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
2013-ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാരത്തിന് അര്‍ഹനായ ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വര്‍ത്തമാനകാലത്തിന്റെ നേരനുഭവങ്ങളും ഗൃഹാതുരതയുടെ മഴത്തണുപ്പും ഇഴചേര്‍ന്നുകിടക്കുന്ന കഥകള്‍ . സിദ്ധാന്തഭാരമോ എഴുത്തുനിയമശാഠ്യങ്ങളോ ഇല്ലാതെ ലളിതഭാഷയുടെ ഇളംചൂട് പകരുന്ന ഈ കഥകളില്‍ മലയാളചെറുകഥയുടെ യൗവനം വായിക്കാം.
കന്യക ടാക്കീസ് എന്ന സിനിമയ്ക്ക് ആധാരമായ 18+ എന്ന കഥയുള്‍പ്പെടെ 14 കഥകളുടെ സമാഹാരം.












