Mathrubhumi Books

Availability: In Stock

തിരുനാമചാര്യന്‍ ആഞ്ഞം തിരുമേനി

SKU: BOOK14348

190.00 152.00 20% off

In stock

Author: UNNIKRISHNAN PUTHUR Category: Language:   Malayalam
ISBN 13: 9788182655690 Edition: 2 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Description

വിവിധ മണ്ഡലങ്ങളിലെ ഉന്നതര്‍, ആരാലും അറിയപ്പെടാത്ത സഹസ്രങ്ങള്‍; എല്ലാവരും തിരുമേനിയുടെ ആരാധകരായിരുന്നു; ആ മഹാത്മാവ് അവരുടെ സമാധാനവും, സത്യലോപം സംഭവിക്കുന്ന ഇക്കാലത്ത് ആ മഹാമനുഷ്യന്‍ ഒരു വിസ്മയം തന്നെയായിരുന്നു.
-എം.പി.വീരേന്ദ്രകുമാര്‍

മാധവസേവയിലും മാനവസേവയിലും ഒരേസമയം മുഴുകി ജീവിതം അര്‍ഥവത്താക്കിയ ധന്യപരുഷനാണ് അഞ്ഞം മാധവന്‍ നമ്പൂതിരി. ജീവിതത്തിലെ സങ്കീര്‍ണമായ ഏതൊരു പ്രശ്‌നത്തിനും ആ സവിധത്തില്‍നിന്നും സ്വസ്ഥതയും സമാധാനവും ലഭിച്ചിട്ടുള്ള വ്യക്തികള്‍ ധാരാളമാണ്. മനുഷ്യമനസ്സിലെ മാലിന്യങ്ങളെ അകറ്റി ഹൃദയശുദ്ധി വരുത്താന്‍ ഈശ്വരാരാധനയിലൂടെ സാധിക്കുമെന്ന് സ്വാനുഭവത്തിലൂടെ ബോധ്യപ്പെടുത്തിയ വ്യക്തിയാണദ്ദേഹം. ആഞ്ഞത്തിന്റെ ഭാഗവത സപ്താഹം ശ്രവിച്ച് നിരവധി ആളുകള്‍ ഭക്തിലഹരിയില്‍ മുഴുകിയിട്ടുണ്ട്.
തിരുനാമാചാര്യനായ ആഞ്ഞത്തിന്റെ ഈ ജീവചരിത്രം അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണയിലൂടെ സമൂഹത്തിന് ആശ്വാസവും മനസ്സിന്റെ വിമലീകരണവും നല്കാന്‍ പ്രാപ്തനാണ്.

Reviews

There are no reviews yet.

Be the first to review “Thirunamacharyan Anjam Thirumeni”
Book_Thirunamacharyan Anjam Thirumeni
You're viewing: Thirunamacharyan Anjam Thirumeni 190.00 152.00 20% off
Add to cart
Shopping cart close