Mathrubhumi Books

Availability: In Stock

എന്റെ നൂറ്റൊന്നു കഥകള്‍

SKU: BOOK13396

300.00 240.00 20% off

In stock

Author: UNNIKRISHNAN PUTHUR Category: Language:   Malayalam
ISBN 13: 978-81-8266-232-4 Publisher: Mathrubhumi
Specifications
Pages: 0 Binding:
The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരില്‍ ജനിച്ചു. അച്ഛന്‍ കല്ലാത്ത് ചുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ പുതൂര്‍ ജാനകിഅമ്മ. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും വിദ്യാഭ്യാസം. രാഷ്ട്രീയപ്രവര്‍ത്തകനും(സോഷ്യലിസ്റ്റ് പ്രസ്ഥാനം) തൊഴിലാളി നേതാവുമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നും വിരമിച്ചു. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, നിര്‍വാഹകസമിതി അംഗം, സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, പ്രസിഡന്റ്, ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. ഇരുപത്തിയൊന്‍പത് കഥാസമാഹാരങ്ങള്‍, പതിനഞ്ച് നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമഥനം, ജലസമാധി, വേദനകളും സ്വപ്നങ്ങളും, നിദ്രാവിഹീനങ്ങളായ രാവുകള്‍, ഡെലന്‍തോമസിന്റെ ഗാനം, സുന്ദരി ചെറ്യേമ്മ, നക്ഷത്രക്കുഞ്ഞ്, ഗോപുരവെളിച്ചം, മകന്റെ ഭാഗ്യം, കംസന്‍, ഒരു ദേവാലയത്തിന് ചുറ്റും, തള്ളവിരല്‍, പുതൂരിന്റെ കഥകള്‍, മറക്കാനും പൊറുക്കാനും, തിരഞ്ഞെടുത്ത കഥകള്‍, കാലത്തിന്റെ കളി, എന്റെ നൂറ്റൊന്ന് കഥകള്‍ തുടങ്ങിയവ മുഖ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(ബലിക്കല്ല്), ജി. സ്മാരക അവാര്‍ഡ്(നാഴികമണി), പത്മപ്രഭാ പുരസ്‌കാരം(എന്റെ നൂറ്റൊന്ന് കഥകള്‍) എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണിഅമ്മ. മക്കള്‍: ഷാജു, ബിജു. വിലാസം: ജാനകീസദനം, ഗുരുവായൂര്‍.

Description

‘സ്വന്തം വ്യക്തിത്വത്തെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ മനുഷ്യന്‍ ആത്മാവിഷ്‌കരണം നടത്തുന്നില്ല. അയാള്‍ക്ക് ഒരു മുഖാവരണം നല്‍കൂ. അയാള്‍ സത്യം പറഞ്ഞുകൊള്ളും.’ (ങമി ശ െഹലമേെ വശാലെഹള ംവലി വല മേഹസ െശി വശ െീംി ുലൃീെി, ഴശ്‌ല വശാ മ ാമസെ മിറ വല ംശഹഹ ലേഹഹ വേല ൃtuവേ) ഓസ്‌കര്‍വൈല്‍ഡിന്റെ ഈ നിരീക്ഷണം പുതൂരിനെസംബന്ധിച്ചിടത്തോളം തികച്ചും അന്വര്‍ഥമാണ്. മനുഷ്യന്‍ തനത് രൂപത്തില്‍ സംസാരിക്കുമ്പോള്‍ അവന്റെ തനിമ വെളിപ്പെടന്നില്ല. നേരെ മറിച്ചൊരു മുഖംമൂടി അവനു നല്‍കിയാല്‍ സത്യങ്ങള്‍ തുറന്നുപറയും. ഈ കഥാകാരന്‍ അവനവന്റെ സ്വത്വം കണ്ടെത്തുന്നവനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തറവാട്: ദാരിദ്ര്യത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുന്ന കുടുംബം – വേര്‍പിരിയുമ്പോഴുണ്ടാകുന്ന സംഘര്‍ഷം. രക്ഷയ്ക്കായി കൈ ഉയര്‍ത്തുമ്പോള്‍ ആരും രക്ഷിക്കാനില്ലാത്ത അവസ്ഥ. ബന്ധങ്ങള്‍ വരുത്തിവെയ്ക്കുന്ന വിനകള്‍. ഉറ്റവരും ഉടയവരും തിരിഞ്ഞുനോക്കാതിരിക്കുക. കപടവേഷങ്ങളും പൊയ്മുഖങ്ങളും. വേദനകള്‍ ഇറക്കിവെയ്ക്കാന്‍ അത്താണിയില്ല. ഏറ്റുപറഞ്ഞ് തേങ്ങിക്കരയാനുള്ള സന്നിധാനങ്ങളില്ല. അങ്ങിനെ പുതൂരിന്റെ മനസ്സും ഒരു സംഘര്‍ഷഭൂമിയായി. ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ കഥാകാരനാക്കിയത് ആ സംഘര്‍ഷനിര്‍ഭരതായാണ്.

Reviews

There are no reviews yet.

Be the first to review “Ente 101 Kadhakal”
Book_Ente 101 Kadhakal
You're viewing: Ente 101 Kadhakal 300.00 240.00 20% off
Add to cart
Shopping cart close