Unni Ammayambalam

ആദ്യ ബാലസാഹിത്യകൃതി മഴയത്തിന് പി.ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക ബാലസാഹിത്യ അവാര്‍ഡ് ലഭിച്ചു. ക്രിസ്തുമസ് കഥകളുടെ സമാഹാരമായ ആകാശവിളക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്നൊരോണനാളില്‍ (ടെലിഫിലിം), അക്ഷരവിദ്യ, യേശുമാമന്‍, നാട്ടറിവ് കുട്ടികള്‍ക്ക്, കവികളുടെ ജീവചരിത്രം, അപ്പാച്ചിമടയിലെ അപ്പൂപ്പന്‍താടികള്‍, വെണ്ണിലാവിന്റെ കരച്ചില്‍, കേരളയാത്ര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. തോരണം, അക്ഷരക്കൂട്ടം എന്നീ പേരുകളില്‍ കുട്ടികളുടെ രചനകള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.ഇ.എച്ച്.എസ്.എസ്. മാന്നാനം, കോട്ടയം, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എറണാകുളം, ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തൊടുപുഴ തുടങ്ങിയ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. കൂടാതെ കുട്ടികള്‍ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഗവ. പ്രോജക്ട് 'ചൈല്‍ഡ് ലൈനി'ന്റെ തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്ററായിരുന്നു. ഇപ്പോള്‍ മൂവാറ്റുപുഴ വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനാണ്. വിലാസം: ഉണ്ണി അമ്മയമ്പലം, ചോഴിയക്കോട് പി.ഒ. തിരുവനന്തപുരം - 691317. ഫോണ്‍: 9447367077. ഇ-മെയില്‍ anunni_ann@yahoo.co.in

    Showing all 4 results

    Showing all 4 results