THULASI KOTTUKKAL

കൊല്ലം ജില്ലയില്‍ അഞ്ചലിനടുത്ത് കോട്ടുക്കല്‍ ജനനം. അഞ്ചലിലും തൃശൂരിലുമായി വിദ്യാഭ്യാസം. 2006ല്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ചു. എസ്.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തക രചനയില്‍ പങ്കെടുത്തു പ്രവര്‍ത്തിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആദ്ധ്യാത്മിക പാഠശാലയുടെ ഉപദേശസമിതി അംഗം. എഴുത്തച്ഛന്റെ ദര്‍ശനം, കാവ്യശൈലി എഴുത്തച്ഛന്‍ കൃതികളില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ അവാര്‍ഡ് രണ്ടു പ്രാവശ്യം നേടി. നമ്പ്യാര്‍ കണ്ട കേരളം എന്ന പ്രബന്ധത്തിനു കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക അവാര്‍ഡ്‌, അഴീക്കോടും മലയാളസാഹിത്യവും എന്ന പ്രബന്ധത്തിന് അഴീക്കോട് സപ്തതി അവാര്‍ഡ്‌, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ചിന്തകള്‍ എന്ന പ്രബന്ധത്തിനു മുണ്ടേശേരി അവാര്‍ഡ്, മാധവിക്കുട്ടി സാഹിത്യ പുരസ്‌കാരം, ഗ്രേറ്റ് മാര്‍ച്ച് അവാര്‍ഡ് എന്നിവയും ലഭിച്ചു. കൃഷ്ണായനം എന്ന കൃതിക്ക് സ്മൃതി അവാര്‍ഡും ജന്മാഷ്ടമി പുരസ്‌ക്കാരവും ലഭിച്ചു. ശ്രീനാരായണഗുരുവിന്റെ ദര്‍ശനം, ഗുരുദേവന്റെ ക്ഷേത്രസങ്കല്പങ്ങള്‍, ശ്രീനാരായണഗുരുവും ശ്രീചട്ടമ്പിസ്വാമികളും, നാരായണീയത്തിലെ ആധ്യാത്മിക്ത തുടങ്ങി വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി 225 പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. ഹരിശ്രീ മഹാഭാരതം (6 ഭാഗം) വേദകഥകള്‍ (5 ഭാഗം) യാഗപശു, ബൈബിള്‍ കഥാസാഗരം (4 ഭാഗം) ഋഗ്വേദം ഗദ്യം (6 ഭാഗം) ശ്രീശിവം (10 ഭാഗം) മലയാള രാമായണം (6 ഭാഗം) അവതാര കഥാപഞ്ചകം (4 ഭാഗം) അരുന്ധതി, സ്വര്‍ണക്കീരി, മഹാഭാരതത്തിലെ നുറുങ്ങുകഥകള്‍, ബുദ്ധി വില്‍ക്കാനുണ്ട്, തേന്‍ തുള്ളികള്‍ കഥയുള്ള കഥകള്‍, തേജസ്വിയായ വാഗ്മി, ബുദ്ധിചാതുര്യ കഥാമൃതം, ശ്രീശങ്കരാചാര്യര്‍ അയ്യങ്കാളി, ഡോ. അംബേദ്കര്‍, ഹരിനാമ കീര്‍ത്തനം- ഒരു പഠനം, നൂറ്റിപ്പതിനൊന്ന് ഉപന്യാസങ്ങള്‍ മലയാളം A+, ഭാഷാപഠനപ്രവര്‍ത്തനങ്ങള്‍ - രചനയും മാതൃകയും; അറിവ്, ശ്രീ അയ്യപ്പന്‍- അനുഷ്ഠാനങ്ങളും ആചാരങ്ങളും, 102 പ്രസംഗങ്ങള്‍, ദൈവത്തിന്റെ സ്വന്തം നാട്, 81 നവീന ഉപന്യാസങ്ങള്‍, തിരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ 108 കവികള്‍, വൈഷ്ണവകഥകള്‍, പ്രശസ്തരുടെ സ്‌കൂള്‍ കഥകള്‍, പന്തിരുകുല കഥകള്‍. തേജസ്വിയായ വാഗ്മി സി.ബി.എസ്.ഇ 9-ആം തരത്തിലെ ഉപപാഠപുസ്തകമാണ്. ഭാര്യ: ചന്ദ്രമതി. കെ മക്കള്‍: ആദര്‍ശ്, ഐശ്വര്യ.

Showing all 2 results

Showing all 2 results