Tennassi Villyams

മനുഷ്യന്റെ തോല്‌വിയുടെ വ്യത്യസ്ത മാനങ്ങളെ കരുണരസം കലര്‍ത്തി ആവിഷ്‌കരിക്കുന്നതില്‍ വിദഗ്ധനാണ് ടെന്നസ്സി വില്യംസ്. ജീവിതത്തിന്റെ ആന്തരികഭാവങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. പരുക്കന്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായി ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടിവരുന്നതിന്റെ മാനസിക സംഘര്‍ഷങ്ങള്‍ യാഥാര്‍ഥ്യത്തോടടുത്തുനില്‍ക്കുംവിധം തന്മയത്വത്തോടെ വില്യംസ് ആവിഷ്‌കരിക്കുന്നു. നിരവധിയായ സമ്മര്‍ദങ്ങള്‍ക്ക് നടുവില്‍ കടുത്ത നിരാശയേയോ ഭ്രാന്തിനേയോ വരിക്കേണ്ടിവരുന്ന നിരവധിയായ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. മാനസികാപഭ്രംശങ്ങളേയും അവ വരുത്തുന്ന അടിസ്ഥാനമേതുമില്ലാത്ത വിഹ്വലതകളേയും ഒറ്റപ്പെടലുകളേയുമെല്ലാം വില്യംസ് തന്റേത് മാത്രമായ രീതിയില്‍ ആവിഷ്‌കരിക്കുന്നു. സ്ത്രീകഥാപാത്രങ്ങളിലേക്ക് വരുമ്പോള്‍ ഈ ദുരിതകഥനം കൂടുതല്‍ വസ്തുനിഷ്ഠമാകുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വളരെ ജാഗരൂകനായിരുന്നു വില്യംസ്. എന്നാല്‍ വില്യംസിന്റെ ജീവിതവീക്ഷണംതന്നെ പൊതുവില്‍ രോഗാതുരമാണെന്ന ഒരാക്ഷേപവും നിലവിലുണ്ട്. 1911 മാര്‍ച്ച് 26ന് മിസ്സിസ്സിപ്പിയിലെ കൊളംബസിലായിരുന്നു ടെന്നസ്സി വില്ല്യംസ് ജനിച്ചത്. അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രവിശ്യയിലെ പുരാതനവും കുലീനവുമായ ഒരു പ്രദേശം. യഥാര്‍ഥ പേര് തോമസ് ലമാര്‍ വില്ല്യംസ് എന്നായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയുമുണ്ടായിരുന്നു. വില്ല്യംസിന്റെ മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും വഴക്കിടുന്ന പ്രകൃതക്കാരായിരുന്നുവത്രെ... തുടര്‍ച്ചയായി കുറേ നാളുകള്‍ വീട്ടില്‍നിന്ന് ഇടയ്ക്കിടെ വിട്ടു നില്‍ക്കുന്ന സ്വഭാവക്കാരനായിരുന്നു അപ്പന്‍. ഒരു എപ്പിസ്‌കോപ്പല്‍ പുരോഹിതനായിരുന്ന അപ്പൂപ്പനോടൊപ്പമാണ് കുട്ടിയായ വില്യംസ് കൂടുതല്‍ സമയവും ചെലവിട്ടത്. പൂര്‍ണമായും ഒരു തെക്കന്‍ ജീവിതാന്തരീക്ഷമായിരുന്നു വില്ല്യംസിനുണ്ടായിരുന്നത്. മിസ്സോറിയിലെ സെന്റ് ലൂയിസിലേക്ക് കുടുംബം താമസം മാറിയിട്ടും അതിന് മാറ്റം വന്നില്ല. വീട്മാറ്റത്തെക്കുറിച്ച് വില്ല്യംസ് പറയുന്നു: ഭഅതൊരു ദുഃഖകരമായ താമസംമാറലായിരുന്നു. പടിഞ്ഞാറുള്ള ആ നഗരത്തിലേക്കുള്ള പറിച്ച്‌നടല്‍ എനിക്കും സഹോദരിക്കും ഒട്ടും താങ്ങാനാകാത്തതായിരുന്നു.' ഭദി ഗ്ലാസ്സ് മെനാജെറി'യില്‍ പ്രതിപാദിക്കപ്പെടുന്നതുപോലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സെന്റ് ലൂയിസില്‍ വില്ല്യംസിന്റെ കുടുംബത്തിന്റെ താമസം. കുടുംബത്തിന്റെ തുച്ഛമായ വരുമാനത്തില്‍ ചെറിയ എന്തെങ്കിലും പുരോഗതിയുണ്ടാക്കാനുദ്ദേശിച്ച് നന്നേ ചെറുപ്പത്തില്‍ത്തന്നെ വില്യംസ് ജോലിക്ക് പോയിത്തുടങ്ങി. പക്ഷേ മൂന്ന് വിഭിന്നസ്ഥാപനങ്ങളില്‍ അല്‍പ്പകാലം ഇടവേളകളോടെ പഠിച്ചിട്ടായാലും അദ്ദേഹം ഒരു യൂണിവേഴ്‌സിറ്റി ബിരുദം സമ്പാദിച്ചു. മിസ്സോറി യൂണിവേഴ്‌സിറ്റി (1933), സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി (1936), അയോവ യൂണിവേഴ്‌സിറ്റി (1938) എന്നിവിടങ്ങളിലായിരുന്നു പഠനം. കോളേജില്‍ പഠിക്കുന്നതിന്റെ ഇടവേളകളിലായി രണ്ട് വര്‍ഷക്കാലം അദ്ദേഹം ഒരു ഷൂഫാക്ടറിയില്‍ ജോലി ചെയ്തു. ആ വര്‍ഷങ്ങളിലെല്ലാം തന്നെ വില്ല്യംസ് തിരക്കിട്ട് കവിതകളും ചെറുകഥകളും നാടകങ്ങളും എഴുതിക്കൊണ്ടിരുന്നു. 'ഛൃുവലൗ െഉലരെമറശിഴ ംശവേ ആമേേഹല ീള അിഴലഹ െ(1955)' എന്ന കൃതിക്കെഴുതിയ ചെറിയ ആമുഖത്തില്‍ ആ കാലഘട്ടത്തിലെ തന്റെ രചനാസംരംഭങ്ങളെക്കുറിച്ച് വില്യംസ് പ്രതിപാദിക്കുന്നുണ്ട്. 1945 ലാണ് 'ഏഹമ ൈങലിമഴലൃശല' എഴുതുന്നത്. അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരുപാട് രചനകള്‍ വില്യംസിന്റേതായി അതിന് മുമ്പുണ്ടായിട്ടുണ്ട്. റോക്ക് ഫെല്ലര്‍ ഫെല്ലോഷിപ്പും ചില ദേശീയപുരസ്‌കാരങ്ങളും തേടിയെത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ടേൃലല േഇമൃ ചമാലറ ഉലശെൃല, ഠവല ഞീലെ ഠമേേീീ, ഈ േീി മ ഒീ േഠശി ഞീീള, ഠവല ചശഴവ േീള വേല കഴൗമിമ, ഠവല ഞീാമി ുെൃശിഴ ീള ങൃ.െ ടീേില തുടങ്ങിയവയാണ് വില്യംസിന്റെ പ്രധാന കൃതികള്‍. മധ്യവയസ്സു കഴിഞ്ഞവരും ഒട്ടുംതന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലാത്തവരുമായ സ്ത്രീകളുടെ ദുരിതങ്ങളില്‍ വില്ല്യംസിന് ഉള്ള താല്‍പ്പര്യമാണ് ഭഗ്ലാസ്സ് മെനാജെറി' വെളിവാക്കുന്നത്. അവരുടെ ഓര്‍മകളില്‍ എപ്പോഴും ആഹഌദം നിറഞ്ഞ ഒരു പൊയ്‌പ്പോയ ജീവിതകാലഘട്ടമുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്തിന്റെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ക്ക്മുമ്പില്‍ അവര്‍ പരാജയമേറ്റുവാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. വലിയതോതില്‍ വില്ല്യംസിന്റെ ആത്മാംശങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു നാടകമാണിത്. ഇതില്‍ പ്രതിപാദിക്കുന്ന മൂന്ന് കഥാപാത്രങ്ങള്‍ക്കും വില്ല്യംസിനോടും അമ്മയോടും സഹോദരിയോടും സാമ്യമുണ്ട്. ഓര്‍മകളുടേതായ ഒരു നാടകമെന്ന് ഇതിനെ വില്ല്യംസ് വിശേഷിപ്പിക്കുന്നു. ഒട്ടുംതന്നെ സഹനീയമല്ലാത്ത ചുറ്റുപാടുകളില്‍ കടുത്ത പരീക്ഷണങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന തെക്കന്‍ സംസ്‌കാരത്തിന് വന്നുപെടുന്ന അപജയങ്ങളാണ് ഇതില്‍ നിറഞ്ഞുനില്ക്കുന്നത്. നേരിട്ട് കഥ പറയുന്ന രീതി ഒഴിവാക്കിയിരിക്കുന്നതിനാല്‍ ഏറ്റവും ദുഃഖകരമായ ഒരവസ്ഥയില്‍ ഓരോ കഥാപാത്രവും സ്വയം വെളിവാക്കുന്നവിധത്തില്‍ വില്ല്യംസ് ഈ നാടകത്തെ ആവിഷ്‌കരിച്ചിരിക്കുന്നു. ഒരു കാര്യം വില്ല്യംസ് നമ്മെ ഓര്‍മപ്പെടുത്തുന്നു. ഭവളരെ മനോഹരമായ ഒരു സ്ഫടികപാത്രം കയ്യിലെടുത്ത് അതിനെ വീക്ഷിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് മുന്നില്‍ വരിക: അതെത്ര രൂപഭംഗിയുള്ളതാണ് എന്നതും എത്രയെളുപ്പത്തില്‍ അതിനെ പൊട്ടിക്കാമെന്നതും.'

    Showing the single result

    Showing the single result