Ramachandran C.k. Dr

ആധുനികആയുര്‍വേദ വൈദ്യശാഖകളില്‍ അവഗാഹം നേടിയ പ്രശസ്ത ഡോക്ടര്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. 1926ല്‍ എറണാകുളത്ത് ജനിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മദിരാശി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ്, ഡന്‍ഡീ റോയല്‍ ഇന്‍ഫര്‍മറി സ്‌കോട്ട്‌ലന്റ്, യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്​പിറ്റല്‍ ലണ്ടന്‍ എന്നിവിടങ്ങളില്‍ പഠനം. 1981വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക കമ്മിറ്റി അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം, കോഴിക്കോട്കേരള സര്‍വകലാശാലകളുടെ ആയുര്‍വേദ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി ധാരാളം ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അ റീരീേൃ ൊശിറ രെമുല, വൈദ്യ സംസ്‌കാരം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. വിലാസം: ചിങ്ങനേഴത്ത്, വി.ആര്‍. മേനോന്‍ റോഡ്, കൊച്ചി 16.

    Showing all 2 results

    Showing all 2 results