Panikker G.N

കഥാകൃത്ത്, നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍. 1937ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സംസ്ഥാന സാംസ്‌കാരിക വകുപ്പ്, നാഷണല്‍ ബുക് ട്രസ്റ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. എന്റെ ചെറുകഥകള്‍, ഇരുട്ടിന്റെ താഴ്‌വരകള്‍, മാന്യയായ ഭാര്യ, കഥയിങ്ങനെ, മനസ്സേ നീ സാക്ഷി, അകലാന്‍ എത്ര എളുപ്പം, നീരുറവകള്‍ക്ക് ഒരു ഗീതം, കറിവേപ്പില, സോഫോക്ലിസ്, പാറപ്പുറത്ത്, ദേവ്... കേശവദേവ്, അക്ഷരസമക്ഷം, വെറുതെ ഒരു മോഹം, ദൊസ്തയേവ്‌സ്‌കി, ഒരു ദിവസം ഒരു യുഗം, ഏതോ ചില സ്വപ്‌നങ്ങളില്‍, നോവല്‍: നമ്മുടെയും അവരുടെയും, ഓര്‍മകളുടെ തുരുത്തില്‍ നിന്ന്, ടീാലീില ശ െുമൃശേരൗഹമൃ തുടങ്ങി അമ്പതോളം കൃതികളുടെ കര്‍ത്താവ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കാരൂര്‍ അവാര്‍ഡ്, ടി.പി. രാമകൃഷ്ണപിള്ള അവാര്‍ഡ്, വായന അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: നിര്‍മല. വിലാസം: ഭപ്രദീപ്തി', പാങ്ങോട്, തിരുവനന്തപുരം.

    Showing the single result

    Showing the single result