Showing all 2 results
Showing all 2 results
ദശാധ്യായിയുടെ പരിഭാഷകനായ ശ്രീ. കെ. എച്ച്. നമ്പൂതിരിപ്പാട് 1095 (പോകുന്ന) ചിങ്ങമാസം 8ാം തീയതി അന്നത്തെ മലബാര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കില്‍ തളിപ്പറമ്പിനടുത്തുള്ള കുറുമാത്തൂരില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജന്മഗൃഹത്തെപ്പറ്റി കേരളോത്പത്തി 43ാം ഭാഗത്തില്‍ ഈ പരാമര്‍ശം കാണാം: ഭഭഅറുപത്തിനാലിന്റെ (നമ്പൂതിരിമാരുടെ ഗ്രാമങ്ങള്‍) വിധികര്‍ത്തൃത്വത്തിന്ന് രണ്ടാളെ കല്‍പിച്ചു. പെരിഞ്ചല്ലൂര്‍ ഗ്രാമത്തില്‍ പുളിയപ്പടമ്പ് ഗൃഹത്തിങ്കല്‍ നിന്നു ഒരാളെ പ്രഭുവെന്നും നായകഃ (നായക്കര്‍) എന്നും പേരിട്ടു. 64ന്നും അടക്കവും ഒതുക്കവും കല്‍പിച്ചുകൊടുത്തു.'' തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളിലും കോഴിക്കോട് സാമൂതിരി കോളേജിലും മദിരാശി ലയോലാ കോളേജിലും ആയിരുന്നു വിദ്യാഭ്യാസം. 1939ല്‍ മദിരാശി ഗവര്‍മ്മെണ്ടിന്റെ കീഴില്‍ സര്‍ക്കാരുദ്യോഗത്തില്‍ പ്രവേശിച്ചു. പാലക്കാട്, കോയമ്പത്തൂര്‍, മദിരാശി, സേലം,. തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറായിരിക്കെ കേരള ഗവര്‍മ്മെണ്ടിനുവേണ്ടി കേരള എക്‌സൈസ് മാനുവല്‍ തയ്യാറാക്കി. കേരള ഗവര്‍മ്മെണ്ട് അതു പ്രസിദ്ധം ചെയ്തിട്ടുണ്ട്. ശ്രീ നമ്പൂതിരിപ്പാട് 1978 സപ്തംബര്‍ ഒടുവില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഇരിക്കെ ഉദ്യോഗത്തില്‍ നിന്നു പിരിഞ്ഞു.
Showing all 2 results
Showing all 2 results