Nadhan P.R
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടക രചയിതാവ്. പ്രദീപം മാസികയുടെ ചീഫ് എഡിറ്റര്‍. പട്ടാമ്പിയില്‍ ജനിച്ചു. എഞ്ചിനീയറിങ് ബിരുദം. പ്രോവിഡണ്ട് ഫണ്ട് ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്നു. പതിനഞ്ച് നോവലുകള്‍, നാനൂറോളം ചെറുകഥകള്‍, അറുപത് റേഡിയോ നാടകങ്ങള്‍ എന്നിവയെഴുതിയിട്ടുണ്ട്. ചാട്ട, ധ്വനി, ശുഭയാത്ര, കേളി, പൂക്കാലം വരവായി എന്നീ സിനിമകള്‍ക്ക് കഥ, തിരക്കഥ, സംഭാഷണം എഴുതി. സ്‌കൂട്ടര്‍, സീമന്തം, ഇലത്താളം, ശാന്തിവനം, അങ്ങാടിപ്പാട്ട് എന്നീ ടി.വി. സീരിയലുകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ഇപ്പോള്‍ അമൃത ചാനലില്‍ ധന്യമീ ദിനം എന്ന പ്രഭാഷണ പരമ്പര അവതരിപ്പിക്കുന്നു. ഡല്‍ഹി സാഹിത്യ പരിഷത്ത് അവാര്‍ഡ്, പൊറ്റെക്കാട്ട് അവാര്‍ഡ്, ടാഗോര്‍ അവാര്‍ഡ്, ഗായത്രി അവാര്‍ഡ്, നിള അവാര്‍ഡ്, ഗൃഹലക്ഷ്മി അവാര്‍ഡ്, നാനാ അവാര്‍ഡ്, അക്ഷരക്കളരി പുരസ്‌കാരം ഇവ ലഭിച്ചിട്ടുണ്ട്. പത്‌നി: വിജയലക്ഷ്മി. വിലാസം: സുമന, മാങ്കാവ്, കോഴിക്കോട്.
Showing the single result
Showing the single result