Lohithadas
1955 മെയ് 10 ന് എറണാകുളം ജില്ലയിലെ പള്ളുരുത്തിയില്‍ ജനിച്ചു. അച്ഛന്‍: കരുണാകരന്‍ . അമ്മ: മായിയമ്മ. കുടുംബം പിന്നീട് ചാലക്കുടിയിലേക്കു താമസം മാറി. ചെറുകഥകളും ലഘുനാടകങ്ങളുമെഴുതി സാഹിത്യരംഗത്തേക്ക് പ്രവേശിച്ചു. ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു (1985) മികച്ച രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. തനിയാവര്‍ത്തനത്തിന് 1987 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അമ്പത്തിനാലു ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയുമെഴുതി. തിരക്കഥാരചനയ്ക്ക് ഇരുപതോളം അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആദ്യം സംവിധാനം ചെയ്ത ചിത്രം-ഭൂതക്കണ്ണാടി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം, മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം, മികച്ച സംവിധായകനുള്ള പത്മരാജന്‍ പുരസ്‌കാരം-രാമുകാര്യാട്ട് അവാര്‍ഡ്, അരവിന്ദന്‍ പുരസ്‌കാരം തുടങ്ങി പന്ത്രണ്ടോളം അംഗീകാരങ്ങള്‍ ലഭിച്ചു. 2009 ജൂണ്‍ 28 ന് അന്തരിച്ചു. ഭാര്യ: സിന്ധു. മക്കള്‍: ഹരികൃഷ്ണന്‍, വിജയ് ശങ്കര്‍.
Showing all 2 results
Showing all 2 results