Showing all 3 results
Showing all 3 results
പയ്യപ്പിള്ളി പെരുമ്പുള്ളിക്കാടന്‍ വറീതിന്റെയും മറിയത്തിന്റെയും മകളായി തൃശൂര്‍ കിഴക്കേക്കോട്ടയില്‍ ജനനം. സെന്റ് ക്ലാരാസ് കോണ്‍വെന്റ്, സെന്റ് മേരീസ് കോളേജ്, വിമലാകോളേജ് എന്നിവിടങ്ങളില്‍ പഠനം. കാത്തലിക് സിറിയന്‍ ബാങ്കില്‍ ചീഫ് മാനേജര്‍. വിളനിലങ്ങള്‍, വിലാപ്പുറങ്ങള്‍ എന്നിവയാണ് മറ്റു നോവലുകള്‍. ആദ്യനോവലായ മുംബൈ മാതൃഭൂമി ബുക്സ് നോവല്‍ അവാര്‍ഡിനും എസ്.കെ. മാരാര്‍ അവാര്‍ഡിനും അര്‍ഹമായി. വിലാപ്പുറങ്ങള്‍ക്ക് എം.പി. പോള്‍ സാഹിത്യപുരസ്‌കാരം ലഭിച്ചു. ബോറിബന്തറിലെ പശു എന്ന കഥ കൈരളി അറ്റ് ലസ് പുരസ്‌കാരം നേടി. ഭര്‍ത്താവ്: ജോയ് തോമസ്. കെ. (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് മാനേജര്‍). മക്കള്‍: നിനു ടോം, നിതിന്‍ ജോയ്. വിലാസം: വാലന്റയിന്‍സ്, ബ്ലൂം ഫീല്‍ഡ്, അരണാട്ടുകര, തൃശൂര്‍. e-mail: lizzjjoy@gmail.com.
Showing all 3 results
Showing all 3 results