Kunjuraman C.v
കേരളകൗമുദി സ്ഥാപകന്‍, ആധുനിക മലയാള ഗദ്യത്തിന്റെ ശില്പി, സാമൂഹിക വിപ്ലവകാരി, നവോത്ഥാനനായകന്‍. 1871ല്‍ കൊല്ലം ജില്ലയിലെ മയ്യനാട്ട് ജനിച്ചു. ശ്രീമൂലം പ്രജാസഭാംഗം, രാഷ്ട്രീയതന്ത്രജ്ഞന്‍, നര്‍മ്മരസികന്‍ എന്നീ നിലകളില്‍ യശസ്സുനേടി. മലയാള മനോരമ, വിദ്യാവിനോദിനി, മിതവാദി, ദേശാഭിമാനി എന്നിവയില്‍ കവിതകളും ലേഖനങ്ങളുമെഴുതി. മലയാളരാജ്യം, നവജീവന്‍, നവശക്തി, കഥാമാലിക, വിവേകോദയം, യുക്തിവാദി എന്നിവയില്‍ പത്രാധിപരായിരുന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തില്‍ പ്രധാന പങ്കുവഹിച്ചു. വാല്മീകി രാമായണം, വ്യാസഭാരതം, പഞ്ചവടി, സോമനാഥന്‍ തുടങ്ങിയവ പ്രസിദ്ധ കൃതികളാണ്. 1949ല്‍ അന്തരിച്ചു. ഭാര്യ: കൊച്ചിക്ക. മക്കള്‍: വാസന്തി, കെ. ദാമോദരന്‍, കെ. സുകുമാരന്‍.
No products were found matching your selection.