Kavitha K

എഴുത്തുകാരി. തൃശൂരില്‍ ജനിച്ചു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.കെ. രവീന്ദ്രന്റെ പത്‌നി. ബാംഗ്ലൂര്‍ കഥാരംഗം സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡണ്ട്. മായാസീത, ദമയന്തി, അംബ, വീടുകള്‍ക്കേ ഭംഗിയുള്ളു, മനഃശാന്തി തേടിയ മാനിനിമാര്‍, ചിത്തരോഗാശുപത്രി, ചിത, ദൈവപുത്രി, അമ്പിളി, അപശ്രുതി, പ്രതീക്ഷ, വെളുത്ത സൂര്യന്മാരുടെ കറുത്ത നക്ഷത്രങ്ങള്‍, അന്തിവിരുന്ന് എന്നിവ പ്രധാനകൃതികള്‍. കുങ്കുമം നോവല്‍ അവാര്‍ഡ്, സഹൃദയ സാഹിത്യ അവാര്‍ഡ്, പൂര്‍ണ ഉറൂബ് നോവല്‍ അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മകള്‍: രമ്യാരവീന്ദ്രന്‍. വിലാസം: 330, 6വേ ക്രോസ്, ബ്രിന്ദാവന്‍ ലെ ഔട്ട്, ഷെട്ടിഹള്ളി, ജലഹള്ളി വെസ്റ്റ് (പി.ഒ.), ബാംഗളൂര്‍ 560 015

    Showing the single result

    Showing the single result