Kanimozhi Karunanidhi

1968ല്‍ ജനനം. പിതാവ് തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി. ചെന്നൈ എത്തിരാജ് കോളെജില്‍നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും. ദി ഹിന്ദു, സിങ്കപ്പൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന തമിഴ് മുരശ് എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ ആദ്യ കവിത ശുഭമംഗളയില്‍. കരുവറൈ വാസനൈ, അകത്തിണൈ എന്നീ കവിതാസമാഹാരങ്ങളും പാര്‍വൈകള്‍, കറുക്കും മറുതാണി എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ചില ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. അഭിപ്രായപ്രകടനത്തിനായി കഴിഞ്ഞവര്‍ഷം രൂപംകൊണ്ട കരുത്ത് എന്ന സംഘടനയുടെ പ്രധാന പ്രവര്‍ത്തക. ചെന്നൈയില്‍ താമസം.

    Showing the single result

    Showing the single result