Gopinath V.R
1951ല്‍ ജനിച്ചു. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയാ കോളേജ്, പുണെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രമുഖ ചലച്ചിത്രസംവിധായകന്‍. ഗ്രീഷ്മം, ഒരു മെയ്മാസപ്പുലരിയില്‍, ഉണ്ണിക്കുട്ടന് ജോലി കിട്ടി, പൂത്തിരുവാതിരരാവില്‍ എന്നിവ പ്രധാന രചനകള്‍. അലക്‌സാണ്ട്‌റിയാ ചലച്ചിത്രോത്സവത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റും മികച്ച കഥാചിത്ര ങ്ങള്‍ക്കുള്ള ദേശീയഅവാര്‍ഡുകളും സംസ്ഥാന അവാര്‍ഡുകളും ഋത്വിക് ഘട്ടക്ക് മെമ്മോറിയല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ പനോരമ ജൂറി, ദേശീയ അവാര്‍ഡ് ജൂറി, സംസ്ഥാന അവാര്‍ഡ് ജൂറി, സെന്‍സര്‍ ബോര്‍ഡംഗം, അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം കേരള സെലക്ഷന്‍ പാനല്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ മേധാവിയാണിപ്പോള്‍. ഭാര്യ: ലല, മക്കള്‍ : മനു, ദൃശ്യ. വിലാസം: ചിത്രാഞ്ജലി സ്റ്റുഡിയോ, തിരുവല്ലം, തിരുവനന്തപുരം.
Showing the single result
Showing the single result