Gopalakkuruppu Vennikkulam
തുളസീദാസരാമായണത്തിന്റെ വിവര്‍ത്തകനായ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മധ്യതിരുവിതാംകൂറിലെ തിരുവല്ലാത്താലൂക്കില്‍ വെണ്ണിക്കുളം ഗ്രാമത്തില്‍ 1902ല്‍ ജനിച്ചു. പിതാവ്, സംസ്‌കൃതപണ്ഡിതനും ജ്യോതിശ്ശാസ്ത്രവിശാരദനുമായിരുന്ന ചെറുകാട്ടുമഠത്തില്‍ പത്മനാഭക്കുറുപ്പും മാതാവ് ലക്ഷ്മിക്കുഞ്ഞമ്മയുമായിരുന്നു. സ്വപിതാവില്‍നിന്നു ബാല്യത്തില്‍ത്തന്നെ സംസ്‌കൃതം അഭ്യസിച്ചു. വെണ്ണിക്കുളം ഇരുപത്തഞ്ചുവര്‍ഷം തിരുവല്ല എം.ജി.എം ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ജോലിനോക്കി. പല കാവ്യസമാഹാരങ്ങളും പ്രസിദ്ധീകരിച്ചത് അക്കാലത്താണ്. ഇംഗ്ലീഷും ഹിന്ദിയും പഠിക്കുവാനും ആ ഉദ്യോഗം സഹായകമായി. 1949ല്‍ സര്‍ക്കാര്‍സര്‍വീസില്‍ പ്രവേശിച്ചു. സര്‍വകലാശാലയിലെ ഹസ്തലിഖിതഗ്രന്ഥശാലയില്‍ ഗവേഷണപണ്ഡിതരായി ആറു കൊല്ലവും അതിനെത്തുടര്‍ന്ന് മലയാളം ലക്‌സിക്കണ്‍ ആഫീസില്‍ സൂപ്പര്‍വൈസറായി ആറു കൊല്ലവും പ്രവര്‍ത്തിച്ചശേഷം 1961 ജൂണ്‍മാസത്തില്‍ ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞു. പ്രാചീനഗ്രന്ഥങ്ങളുടെ പ്രകാശനത്തിലും ലക്‌സിക്കണ്‍നിര്‍മാണത്തിലും ഗോപാലക്കുറുപ്പ് ഗണ്യമായ ഒരു പങ്കുവഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു താമസമായതോടുകൂടി അദ്ദേഹം തമിഴ് പഠിക്കുകയും തമിഴ്‌സാഹിത്യത്തില്‍ പ്രാവീണ്യം നേടുകയും ചെയ്തു. സുബ്രഹ്മണ്യഭാരതിയുടെ 108 കൃതികളടങ്ങിയ ഒരു പുസ്തകം കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി അദ്ദേഹം വിവര്‍ത്തനംചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഭലൈറ്റ് ഓഫ് ഏഷ്യ' എന്ന വിശിഷ്ടമായ ആംഗലകാവ്യത്തിന്റെ ഒരു വിവര്‍ത്തനവും (സിദ്ധാര്‍ഥചരിതം) പ്രസിദ്ധീകരിച്ചു. ഹിന്ദിയില്‍നിന്ന് പരിഭാഷപ്പെടുത്തിയ ഈ തുളസീദാസരാമായണം വെണ്ണിക്കുളത്തിന്റെ അനശ്വരമായ കീര്‍ത്തിസ്തംഭമായിരിക്കും. മാണിക്യവീണ എന്ന കവിതാസമാഹാരത്തിനു കേരള സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് ലഭിച്ചു. തിരുവല്ലാ മേപ്രാല്‍ മങ്ങാട്ടു മാധവിയമ്മയാണ് സഹധര്‍മ്മിണി. രണ്ടു പുത്രന്മാരും ഒരു പുത്രിയുമുണ്ട്. കവിത, നാടകം, കഥ, ജീവചരിത്രം, നിഘണ്ടു എന്നീ സാഹിത്യശാഖകളിലായി മുപ്പതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് വെണ്ണിക്കുളം. 1980 ആഗസ്ത് 29ന് അന്തരിച്ചു.
No products were found matching your selection.