Showing the single result
Showing the single result
എം.എ. ധര്‍മ്മരാജയ്യര്‍ 1893-ല്‍ പാലക്കാട് ജില്ലയിലെ മേലാര്‍ക്കോട് ഗ്രാമത്തില്‍ ജനിച്ചു. പാലക്കാട് വിക്ടോറിയ കോളേജ്, തിരുച്ചി സെന്റ് ജോസഫ്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം 1921-ല്‍ വയനാട്ടിലെത്തി പൊതുപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. വയനാട്ടില്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. പിന്നീട് കോണ്‍ഗ്രസ്സിന്റെ പല ഉത്തരവാദപ്പെട്ട സ്ഥാ നങ്ങളും വഹിച്ചു. മലബാര്‍ ജില്ലാ ബോര്‍ഡ് മെമ്പര്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്, വയനാട് സഹകരണ യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി, മലബാര്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, ഉത്തര മലബാര്‍ ഉത്പന്ന വിപണന സഹകരണ സംഘം പ്രസിഡന്റ്, മടക്കിമല വിവിധോദ്ദേശ ഐക്യ നാണയസംഘം പ്രസിഡന്റ്, കോഫി ബോര്‍ഡ് മെമ്പര്‍, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ്സിന്റെ ഒരുകോടി രൂപയുടെ ധനസമാഹരണം, ഹരിജനോദ്ധാരണം, ഗാന്ധിജിയുടെ വയനാട് സന്ദര്‍ശനം, ഉപ്പുസത്യാഗ്രഹം എന്നിവയിലെല്ലാം സുപ്രധാന പ്രവര്‍ത്തനം കാഴ്ചവെച്ചു. വയനാട്ടില്‍ മാതൃഭൂമിയുടെ ആദ്യ ലേഖകനായിരുന്നു. ഭാര്യ: അനന്തലക്ഷ്മി. പെണ്‍മക്കള്‍: ലക്ഷ്മി, ആനന്ദം, പാര്‍വ്വതി, ഭുവനം, സരസ്വതി. മകന്‍: അഡ്വ. വെങ്കിടസുബ്രഹ്‌മണ്യന്‍ (സീനിയര്‍ അഭിഭാഷകന്‍). അദ്ദേഹത്തിന്റെ മക്കള്‍: ആനന്ദ്, ഗായത്രി, സുമിത്ര, മൈത്രേയി,
Showing the single result
Showing the single result