No products were found matching your selection.
നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍. 1928ല്‍ ജനിച്ചു. കേരളഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം എന്നിവയില്‍ പ്രവര്‍ത്തിച്ചു. ചിത്രകാര്‍ത്തികയുടെ പത്രാധിപരും കേരള സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്നു. നിരവധി നോവലുകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. നഖങ്ങള്‍, മാധവിക്കുട്ടി, പഞ്ചവന്‍കാട്, പാമ്പുകളുടെ മാളം, നീലക്കടമ്പ്, സ്വാതിതിരുനാള്‍, ദാഹിക്കുന്നവരുടെ വഴി, സ്മൃതികാവ്യം, കുറ്റവും ശിക്ഷയും, കടന്നല്‍ക്കൂട്, ജാതൂഗൃഹം തുടങ്ങിയവ പ്രധാന കൃതികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2005ല്‍ അന്തരിച്ചു.
No products were found matching your selection.