Boby Menon

ഇന്ത്യയിലെയും വിദേശങ്ങളിലെയും ബഹുരാഷ്ട്രകമ്പനികളുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റില്‍ പ്രവര്‍ത്തനപരിചയവും പരിശീലനരംഗത്ത് അനുഭവസമ്പത്തുമുള്ള എഴുത്തുകാരനാണ് ബോബി മേനോന്‍. കമ്പനികളുടെ വിവിധതലങ്ങളിലുള്ള ജോലിക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്ന ബോബി കാല്‍ നൂറ്റാണ്ടായി മാനേജ്‌മെന്റ് രംഗത്ത് ജോലിചെയ്തിട്ടുണ്ട്. 15 കൊല്ലം വിദേശത്തും 10 കൊല്ലമായി ഇന്ത്യയിലും. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മഹാരാഷ്ട്രസംസ്ഥാനത്ത് ഒരു വലിയ അധ്യാപനപരിപാടി അദ്ദേഹം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് മനഃശാസ്ത്രത്തിലും അണ്ണാമല സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് ഭാഷയിലും മാസ്റ്റേഴ്‌സ് (എം.എ.) ബിരുദങ്ങള്‍ നേടിയ ബോബി മാനേജ്‌മെന്റില്‍ പല വിദേശരാജ്യങ്ങളിലും നിരവധി അനുബന്ധമേഖലകളില്‍ പരിശീലനം നേടി. ഇപ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് ഡിഗ്രി (പിഎച്ച്.ഡി)ക്കായി ഗവേഷണം നടത്തുകയാണ്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ ആഗോളവിഭാഗത്തിന്റെ ഭാഗമായ സ്‌കോപ് ഇന്റര്‍നാഷണലില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ജ്യോതി മേനോനാണ് ബോബിയുടെ ഭാര്യ. മാനവവിഭവശേഷിയാണ് അവരുടെ പ്രത്യേക മേഖല. ജ്യോതിയും ബോബിയും കൂടി എഴുതിയ ങല, അ ണശിിലൃ ശ്രദ്ധേയമാണ്. ജ്യോതി, ഠവല അിഴലഹ ീള ഏീറ എന്ന നോവലും ഏതാനും മാനേജ്‌മെന്റ് ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന കലാകാരിയാണ് ഇവരുടെ മകള്‍ പൂജ. മേല്‍വിലാസം: 18, East Club Road, Shenoy Nagar, Chennai - 600 018

    Showing the single result

    Showing the single result