Balakrishnakkuruppu K

1927ല്‍ കോഴിക്കോട്ട് ചേവായൂരില്‍ ജനിച്ചു. സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ് സാഹിത്യം, സാമൂഹികശാസ്ത്രം എന്നിവയില്‍ എം.എ ബിരുദം. രാഷ്ട്രീയം, പത്രപ്രവര്‍ത്തനം, അധ്യാപനം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു. ജ്യോതിഷം, മനഃശാസ്ത്രം, ചരിത്രം, തത്ത്വശാസ്ത്രം, ഒക്കള്‍ട്ടിസം എന്നിവയില്‍ പണ്ഡിതന്‍. വിശ്വാസത്തിന്റെ കാണാപ്പുറങ്ങള്‍, കാവ്യശില്പത്തിന്റെ മനഃശാ സ്ത്രം, ബര്‍ട്രന്റ് റസ്സല്‍, പ്രസംഗവേദി, സ്ത്രീകളുടെ മനഃശാസ്ത്രം, വാത്സ്യായന കാമസൂത്രം (വ്യാഖ്യാനം), ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഭആര്‍ഷ ഭൂമിയിലെ ഭോഗസിദ്ധി'ക്ക് കേരള സാഹിത്യഅക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. 2000 ഫിബ്രവരി 23ാം തീയതി അന്തരിച്ചു.

    Showing the single result

    Showing the single result