Anoop C

ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ ജനിച്ചു. ചുനക്കര ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, കോട്ടയം മാര്‍ത്തോമാ സെമിനാരി ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങളും ജേര്‍ണലിസവും. കലാകൗമുദി വാരിക, മംഗളം ദിനപ്പത്രം, സമീക്ഷ, കൈരളി ടിവി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഭപ്രണയത്തിന്റെ അപനിര്‍മാണം' ആദ്യ കഥാസമാഹാരം. ഭഇ.എം.എസ് അനുഭവം (യോജിച്ചും വിയോജിച്ചും), ഭലാല്‍സലാം', അരുന്ധതിയുടെ അദ്ഭുതലോകം' എന്നീ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. മികച്ച സിനിമാനിരൂപകനുള്ള പ്രഥമ പി.പത്മരാജന്‍ സ്മാരക അവാര്‍ഡ്, അങ്കണം സാഹിത്യ അവാര്‍ഡ്, അറ്റ്‌ലസ് കൈരളി അവാര്‍ഡ് ഇവ ലഭിച്ചു. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: അശ്വതി. മകള്‍: കല്യാണി. വിലാസം: MF-4 - 201, Block No. A(1), TC 30/2033, Prasanth Nagar, Fort P O, Trivandrum-23.

    No products were found matching your selection.