Add a review
You must be logged in to post a review.
₹350.00 ₹315.00
10% off
Out of stock
യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വിവാദകൃതി.
യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രശസ്ത ചരിത്രകാരനായ ഹോള്‍ഗര്‍ കേസ്റ്റന്‍ തന്റെ രചനയിലൂടെ നല്‍കുന്നത്. നിരന്തരമായ യാത്രകള്‍ക്കും തീവ്രമായ ഗവേഷണങ്ങള്‍ക്കുംശേഷം കേസ്റ്റന്‍ സ്ഥിരീകരിക്കുന്ന ഞെട്ടിപ്പിക്കുന്ന വസ്തുകളില്‍ ചിലതുമാത്രം താഴെ ചേര്‍ക്കുന്നു. പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമത തത്ത്വങ്ങള്‍ പഠിക്കുകയും ഒരു ആധ്യാത്മികഗുരുവാകുകയും ചെയ്തു. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും രക്ഷപ്പെട്ട് അദ്ദേഹം തിരികെ ഇന്ത്യയില്‍ എത്തി.
ടൂറിനിലെ ശവക്കച്ച വ്യാജമാണ്.
ഇന്ത്യയില്‍വെച്ച് മരണമടഞ്ഞ യേശുവിന്റെ ശവക്കല്ലറ ശ്രീനഗറില്‍ ഇപ്പോഴുമുണ്ട്. തദ്ദേശവാസികള്‍ ദിവ്യപുരുഷനായി അദ്ദേഹത്തെ ഇന്നും ആരാധിക്കുന്നു.
വിവ: റോയ് കുരുവിള
You must be logged in to post a review.
Reviews
There are no reviews yet.