Book YAJURVEDAM
Book YAJURVEDAM

യജുർവേദം

790.00 711.00 10% off

Out of stock

Browse Wishlist
Author: Balakrishnan Venganoor Category: Language:   MALAYALAM
ISBN: Publisher: AARSHASRI PUBLISHING CO
Specifications
About the Book

മലയാളപരിഭാഷ

ഡോ. വെങ്ങാനൂര്‍ ബാലകൃഷ്ണന്‍

സമസ്ത അറിവുകളുടെയും മഹാസാഗരമായ ചതുർവേദ സംസ്കൃതിയിലെ രണ്ടാമത്തേതെന്ന് വിശേഷിപ്പിക്കാവുന്ന യജുർവേദത്തിന്റെ മലയാള പരിഭാഷയും സംസ്കൃതമൂലവും. ലളിതമലയാളത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥം കേവലസാക്ഷരത നേടിയ മലയാളിക്കുപോലും ഹൃദയത്തിലേറ്റാനുള്ളതാണ്. വീര്യവും ശൗര്യവും സാഹസവും പരാക്രമവും സംരക്ഷണവും ആക്രമണവും നായകത്വവും പ്രശസ്തിയും വിജയവും അധികാരവും അഭിമാനവുമൊക്കെ അടങ്ങിയ യജുർവേദം വായിക്കാൻ മാത്രമുള്ളതല്ല, തലമുറകളിൽ നിന്നും തലമുറകളിലേക്കും കരുതിവയ്ക്കാൻ കൂടിയുള്ളതാണ്.
തെറ്റും കുറ്റവുമില്ലാതെയെങ്ങനെ ഒരു സമൂഹത്തിന് നിലനിൽക്കാനാകുമെന്ന ചിന്തയാണ് യജുർവേദം ഉയർത്തുന്നത്. പ്രപഞ്ചശക്തിവിശേഷത്തിന്റെ ആധികാരികതയും പരപ്പും യജുർവേദം ദർശനവിധേയമാക്കുന്നു. ഈ വേദത്തിലൂടെ സഞ്ചരിക്കുമ്പോൾ നാം സ്വാഭാവികമായും പ്രാപഞ്ചികദാർശനിക തലത്തിലേക്ക് കൈപിടിച്ചുയർത്തപ്പെടുന്നു. ഒരു വ്യക്തിയെ വികാസഘട്ടങ്ങളിലൂടെ നടത്തിച്ച് സ്വാതന്ത്യത്തിന്റെ അനന്തതയിലൂടെ സഞ്ചരിക്കാൻ ഈ വേദം പഠിപ്പിക്കുന്നു.
നാല്പത് അധ്യായങ്ങളിലായി പരന്നുകിടക്കുന്ന യജുർവേദത്തിന്, ഋഗ്വേദ പരിഭാഷക്കുശേഷം ഡോ. വെങ്ങാനൂർ ബാലകൃഷ്ണന്റെ കൈയ്യൊപ്പ്.

The Author