Add a review
You must be logged in to post a review.
₹200.00 ₹160.00 20% off
In stock
വൈലോപ്പിള്ളിക്കവിതകളെക്കുറിച്ച് എം.എന്‍.വിജയന് 1949 മുതല്‍ 1989 വരെ എഴുതിയ പത്തു ലേഖനങ്ങളും ഒരു പ്രഭാഷണലേഖനവും തലകീഴായി സമാഹരിച്ച്, ശീര്‍ഷാസനം എന്ന പുസ്തകം 1989 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. (അകം സമിതി, തലശ്ശേരി) ആ പുസ്തകം, എം.എന്‍. വിജയന് കവിയെക്കുറിച്ച് എഴുതിയതും പ്രസംഗിച്ചതും പറഞ്ഞതുമായ കാര്യങ്ങളുടെ ഒരംശം മാത്രമേ ആകുന്നുള്ളൂ, ക്ലാസ്മുറിപ്രഭാഷണങ്ങള്കൂടി കണക്കിലെടുക്കുമ്പോള്‍. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണകൃതികള്‍ക്ക് എഴുതിയ അവതാരിക, കാസര്‍കോട്ട് മൂന്നു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണം, മറ്റു പ്രഭാഷണങ്ങളില്‍ കവിതയെയും കവിയെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍, വിവിധ പംക്തികളില്‍ എഴുതിയ ചെറു ലേഖനങ്ങള്‍, അഭിമുഖങ്ങളിലെ നിരീക്ഷണങ്ങള്‍, സ്മൃതിചിത്രങ്ങള്‍, ക്ലാസ്മുറിപ്രഭാഷണങ്ങള് എന്നിവയെല്ലാംകൂടി ചേരുമ്പോഴേ എം.എന്‍. വിജയന്റെ വൈലോപ്പിള്ളിക്കവിതാപഠനങ്ങളുടെ സാകല്യം ആകുന്നുള്ളൂ. ആധികാരികതയെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍, ലഭ്യമായ ക്ലാസ്മുറിപ്രഭാഷണങ്ങള് ഒഴിവാക്കി, മറ്റുള്ളവയെല്ലാം സമാഹരിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ഈ പുസ്തകം. ശീര്‍ഷാസനം ആദ്യമായി ചേര്‍ത്തിരിക്കുന്നു.
വൈലോപ്പിള്ളിയും എം.എന്‍.വിജയനും തമ്മിലുള്ള ദീര്‍ഘവും നിരന്തരവും അഗാധവുമായ സാരസ്വതൈക്യത്തെക്കുറിച്ച് ‘കാവ്യസ്വപ്നവും പ്രബുദ്ധാനുഭൂതിയും’ എന്ന ഒരു ലേഖനം അനുബന്ധത്തില്‍ (പേജ് 251) ചേര്‍ത്തിട്ടുണ്ട്. ‘വൈലോപ്പിള്ളി ഒരു വലിയ ആവനാഴിയാണ്. പിന്നില്‍ കെട്ടിയിട്ടു കൊണ്ടുനടക്കാവുന്ന ഒരു വലിയ ആവനാഴി. അതില്നിന്നെപ്പോഴും അമ്പുകളെടുത്തു വില്ലില്‍ തൊടുത്തുവിടാം,’ ഒരു പ്രഭാഷണത്തില്‍ എം.എന്‍. വിജയന് പറഞ്ഞു. എം.എന്‍. വിജയന് തൊടുത്ത ആ അമ്പുകള്‍ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒലിയോടെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ആവര്‍ത്തനങ്ങള്‍ അതിനെ സാന്ദ്രവും ഗാഢവുമായ അനുഭവമാക്കിത്തീര്ക്കുന്നതേയുള്ളൂ.
എഡിറ്റര്‍ : മാങ്ങാട് രത്നാകരന്
You must be logged in to post a review.
Reviews
There are no reviews yet.