Book Viswacharithravalokanam
Book Viswacharithravalokanam

വിശ്വചരിത്രാവലോകം (2 വോള്യം )

1800.00 1530.00 15% off

In stock

Author: Jawahar Lal Nehru Category: Language:   Malayalam
ISBN 13: 9788119164707 Edition: 2 Publisher: Mathrubhumi
Specifications Pages: 1473 Binding:
About the Book

1911 പുതുവര്‍ഷദിനത്തില്‍ ജവാഹര്‍ലാല്‍ നെഹ്രു തന്റെ മകള്‍
ഇന്ദിരയ്ക്ക് ലോകചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന കത്തുകളുടെ ഒരു
പരമ്പര എഴുതി അയയ്ക്കുവാന്‍ ആരംഭിച്ചു. അടുത്ത മുപ്പതു മാസം
ഇരുനൂറോളം എഴുത്തുകള്‍ ഈ പരമ്പരയുടെ ഭാഗമായി അദ്ദേഹം
എഴുതി. ഇത് വിശ്വചരിത്രാവലോകം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അസാമാന്യമായ ബുദ്ധിയും വികാരക്ഷമമായ മനസ്സും ഈ ചരിത്രപുസ്തകത്തിന് അന്യാദൃശമായൊരു സവിശേഷത
നല്കുന്നുണ്ട്… വിവരണങ്ങള്‍ സരളമാണ്. ഋജുവുമാണ്. എങ്കിലും
പ്രതിപാദനം ഒരിടത്തും ഉപരിതലസ്പര്‍ശിയല്ല. വസ്തുക്കളെയോ
വ്യാഖ്യാനങ്ങളെയോ വേണ്ടതിലേറെ ലഘൂകരിച്ചുകാണിക്കാന്‍ ശ്രമിച്ചിട്ടുമില്ല.
– വി.കെ. കൃഷ്ണമേനോന്‍

ഇതുവരെ രചിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമായ
പുസ്തകങ്ങളിലൊന്നാണ് വിശ്വചരിത്രാവലോകം… നെഹ്രുവിന്റെ
സംസ്‌കാരത്തിന്റെ വ്യാപ്തിയില്‍ ഏതൊരാളും അദ്ഭുതപ്പെട്ടുപോകും.
– ദി ന്യൂയോര്‍ക്ക് ടൈംസ്

196 അധ്യായങ്ങള്‍, 46 ഭൂപടങ്ങള്‍
ഏതൊരു ഭാരതീയനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട
കാലാതിവര്‍ത്തിയായ ലോകചരിത്രഗ്രന്ഥം!

പരിഭാഷ
വി. രാമനുണ്ണി മേനോന്‍

കത്തിന്റെ രൂപത്തിലുള്ള ആഖ്യാനം
196 അധ്യായങ്ങള്‍
46 ഭൂപടങ്ങള്‍
1930 ഓക്ടോബര്‍ മുതല്‍ 1933 ആഗസ്ത് വരെയുള്ള ജയില്‍വാസകാലത്ത് മകള്‍ക്കയച്ച കത്തുകള്‍
ബി.സി. 6000 മുതല്‍ ഈ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രം
ഗ്രീസ്, റോം, ചൈന, പശ്ചിമേഷ്യ തുടത്മിയ മഹാസാമ്രാജ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഉദയവും പതനവും
അശോകന്‍, ചെങ്കിസ്ഖാന്‍, നെപ്പോളിയന്‍, ഗാന്ധി, ലെനിന്‍ മുതലായ മഹാരഥന്മാര്‍
യുദ്ധങ്ങളും വിപ്ലവങ്ങളും
ജനാധിപത്യങ്ങളും സ്വേച്ഛാധിപത്യങ്ങളും
ലാകമെങ്ങുമുള്ള വിവിധ സംസ്‌കാരങ്ങളെക്കുറിച്ചുള്ള വിസ്തൃത വിവരണം.
നെഹ്രുവിന്റെ ലോകവീക്ഷണവും ചരിത്രജ്ഞാനവും പ്രതിഫലിപ്പിക്കുന്ന ഗ്രന്ഥം.
യൂറോകേന്ദ്രീകൃതമല്ലാത്ത കോണിലൂടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ആദ്യ കൃതി.

 

The Author

Reviews

There are no reviews yet.

Add a review

You may also like…

You're viewing: Viswacharithravalokanam 1800.00 1530.00 15% off
Add to cart