Book VIRALATTAM
Book VIRALATTAM

വിരലറ്റം

220.00 198.00 10% off

In stock

Author: MUHAMMED ALI SHIHAB Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 179
About the Book

ഒരു യുവ ഐ എ എസുകാരന്റെ ജീവിതം

മുഹമ്മദ് അലി ശിഹാബ് ഐ എ എസ്

എന്തുകൊണ്ട് ഞാന്‍ വിരലറ്റം ഏതാണ്ട് ഒറ്റയിരുപ്പിന് വായിച്ചു? അതിനു കാരണം അത്രയ്ക്ക് അപൂര്‍വ്വമാണ് ഇതില്‍ പരാമര്‍ശ്യമായ ഇച്ഛയുടെ പരമമായ വിജയം- ശിഹാബിന്റെ കഥയുടെ പൊരുള്‍. പതിനൊന്നാം വയസ്സിലാണ് ശിഹാബ്, പിതാവ് മരിച്ചതിനെത്തുടര്‍ന്ന് അനാഥാലയത്തില്‍ എത്തുന്നത്. അതിനുശേഷം ഇരുപത്തിയൊന്നു വയസ്സുവരെ അദ്ദേഹം യതീംഖാനയില്‍ തുടര്‍ന്നു. അവിടെനിന്ന് വിദ്യാഭ്യാസവും ജിവനകൗശലങ്ങളും സ്വന്തമാക്കി. കല്ലുവെട്ടുകാരനായിട്ടായിരുന്നു ആദ്യത്തെ പണി. പിന്നെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ പണിയില്‍ കൂലിവേല. തുടര്‍ന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും പല പല ജോലികള്‍. അതിനിടയില്‍ ബിരുദവും നേടി. പിന്നെ ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ എന്നു കരുതുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചു. ഇപ്പോള്‍ നാഗാലാന്റ് കേഡറില്‍ ജോലി ചെയ്യുന്നു. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന ദുര്‍ഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ അന്തര്‍ധാര. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല; ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്റെ കഥയാണ്.
-എന്‍.എസ്. മാധവന്‍

 

The Author

You're viewing: VIRALATTAM 220.00 198.00 10% off
Add to cart