Description
ഗോതമ്പും ബാർലിയും വിളഞ്ഞുകിടക്കുന്ന വയൽവരമ്പിലൂടെ, വീഞ്ഞു നിറഞ്ഞ
തോൽക്കുടങ്ങളും അപ്പക്കുട്ടകളുമായി
അവർ നടന്നു. അവരുടെ വഴികളിൽ മുന്തിരിവള്ളികൾ
തളിർത്തു. മാതളമരങ്ങൾ പൂവിട്ടു. ഇളംവെയിലേറ്റ് മുഖം
തുടുത്തും, കാറ്റിൽ ശിരോവസ്ത്രങ്ങൾ വീണ് സ്വർണനിറമാർന്ന മുടിയിഴകൾ
പാറിയും അങ്കികളിളകുമ്പോൾ കണങ്കാലുകൾ
നഗ്നമാക്കപ്പെട്ടും, ജെറുസലേം കന്യകമാർ ബോവസിന്റെ
മെതിക്കളത്തിലെത്താൻ തിരക്കിട്ടു.
ബൈബിൾക്കഥാസന്ദർഭങ്ങളെ അവലംബിച്ച് മനുഷ്യന്റെ
അടങ്ങാത്ത ആസക്തിയും ആഹ്ലാദവും നിരാശയും നിലവിളികളും
പ്രത്യക്ഷപ്പെടുത്തുന്ന ഒരു വ്യത്യസ്ത നോവൽ. ബൈബിളിന്റെ
പാരായണസുഖവും ആഖ്യാനചാരുതയുമാണ് വിളനിലങ്ങളുടെ
സവിശേഷത.
മാതൃഭൂമി ബുക്സ് നോവൽ അവാർഡ് നേടിയ മുംബൈ
എഴുതിയ ലിസിയുടെ നോവൽ







